Image

കവിത എനിക്ക് കണ്ണാടി പോലെ : നിരുപമ മേനോന്‍ റാവു

അനില്‍ പെണ്ണുക്കര Published on 03 July, 2013
കവിത എനിക്ക് കണ്ണാടി പോലെ : നിരുപമ മേനോന്‍ റാവു
കവിത തനിക്ക് കണ്ണാടി പോലെയെന്ന് അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി നിരുപമ മേനോന്‍ റാവു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ 'മഴ കനക്കുന്നു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിനു ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് തന്റെ ജീവിതത്തിലെ കാവ്യനിമിഷങ്ങള്‍ നിരുപമ റാവു പങ്കുവച്ചത്.

എന്റെ ജീവിതാനുഭവങ്ങള്‍ ആണ് എന്റെ കവിത. ഈ കവിത എന്റെ ജീവതവും. മഴ കനക്കുന്നു എന്ന കവിതാ സാമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ കവിതകളും എന്റെ ബാല്യം, കൗമാരം, യൗവ്വനം, ഇപ്പോഴത്തെ ജീവിതം എല്ലാം ബന്ധപ്പെടുത്തിയുള്ളതാണ്.

ചില കവിതകള്‍ ചൈനീസ്, റഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആദ്യമായി മാതൃഭാഷയായ മലയാളത്തില്‍ ആദ്യമായി എന്റെ കവിതകള്‍ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്തെന്നില്ലാത്ത ആനന്ദം അനുഭവിക്കുന്നു.

നിങ്ങളുടെ സ്‌നേഹം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. പ്രതിഭ കൊണ്ട് സമ്പന്നമാണ് ഭാരതം. നിങ്ങള്‍ക്ക് നിങ്ങളാകാനുള്ള പരിശ്രമത്തിനുള്ള കാലമാണിത്.

ആധുനിക സമൂഹത്തില്‍ ക്രിയേറ്റീവ് റൈറ്റിംഗ് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് നാമെല്ലാം എഴുതുന്നത്. ജനാധിപത്യമുള്ള ഭാരതത്തിന്റേയും, വിശിഷ്യ കേരളത്തിന്റെ പുത്രി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ എപ്പോഴും ഓര്‍ത്ത് സങ്കടപ്പെടുന്ന ഒരു കാര്യം ബാല്യത്തിലും, യൗവ്വനത്തിലും കേരളത്തിന്റെ മണ്ണില്‍ എനിക്ക് താമസിക്കുവാന്‍ സാധിച്ചില്ല.

കേരളത്തിന്റെ സൗന്ദര്യം എന്റെ കവിതകളിലൂടെ നിങ്ങള്‍ കാണുമെന്ന് വിശ്വസിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ അമൂല്യ നിമിഷം…അനര്‍ഘനിമിഷം.
കവിത എനിക്ക് കണ്ണാടി പോലെ : നിരുപമ മേനോന്‍ റാവുകവിത എനിക്ക് കണ്ണാടി പോലെ : നിരുപമ മേനോന്‍ റാവു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക