Image

പരിരക്ഷ മക്കള്‍ക്കുമുണ്ട്‌: കോണ്‍സല്‍

Published on 30 May, 2011
പരിരക്ഷ മക്കള്‍ക്കുമുണ്ട്‌: കോണ്‍സല്‍
ന്യൂയോര്‍ക്ക്‌: കോണ്‍സുലേറ്റിലെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും നയതന്ത്ര പരിരക്ഷയ്‌ക്ക്‌ അര്‍ഹതയുണ്ടെന്ന്‌ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാല്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കു നയതന്ത്ര പരിരക്ഷയില്ലെന്ന അമേരിക്കയുടെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരാണയില്‍ വൈസ്‌ കോണ്‍സല്‍ ജനറലിന്റെ മകള്‍ ക്രിതിക ബിശ്വാസിനെ (18) അറസ്‌റ്റ്‌ ചെയ്‌തതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിതികയ്‌ക്കും നയതന്ത്ര പരിരക്ഷയുണ്ട്‌. വിയന്ന ഉടമ്പടിയുടെ 53(2) ചട്ടത്തില്‍ അതു പറയുന്നുണ്ടെന്നും എന്നാല്‍ നിരപരാധിയായതിനാല്‍ ആ വ്യവസ്‌ഥ പരിഗണിക്കാതെ തന്നെ ക്രിതികയെ അറസ്‌റ്റ്‌ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക