Image

സ്വര്‍ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍ (രണ്ടാം ഭാഗം: ഏബ്രഹാം തെക്കേമുറി)

Published on 04 July, 2013
സ്വര്‍ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍ (രണ്ടാം ഭാഗം: ഏബ്രഹാം തെക്കേമുറി)
ദൈവംഒന്നേയുള്ളുവെന്ന് സകല മത ഗ്രന്ഥങ്ങളും ഉദ്‌ഘോഷിക്കുന്നു. അപ്പോള്‍പ്പിന്നെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എങ്ങനെയുണ്ടായി?.അതിനു കാരണക്കാരനായവനെയുംമതഗ്രന്ഥങ്ങള്‍തന്നെ വെളിപ്പെടുത്തുന്നുണ്ടണ്‍്. എന്നാല്‍ ആ അദൃശ്യശക്തിയെ തിരിച്ചറിയാന്‍ കെല്‍പ്പില്ലാത്തതാണ് പ്രശ്‌നങ്ങളുടെഅടിസ്ഥാനകാരണം. എന്തെന്നാല്‍ അവന്‍ അത്രമാത്രംസൂത്രശാലിയുംഅവന്റെ പ്രവര്‍ത്തനമണ്ഡലം ഈ ഭൂതലവുംആകുന്നു. സാത്താന്‍ എന്നാകുന്നുഅവന്റെ പേര്‍. സാത്താന്‍ എങ്ങനെ ഉണ്ടണ്‍ായി? അദൃശ്യലോകത്തിലെമഹത്വജീവികള്‍ എന്ന വിശേഷണത്തോട് മനുഷ്യന്റെ ഭാവനയ്ക്ക് അതീതവും കണ്ണുകള്‍ക്ക് അദൃശ്യവുമായ ഒരു സൃഷ്ടിയെപ്പറ്റിമതഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. 

അതായത്‌ദേവതമാര്‍, ദൂതന്മാര്‍മാലാഖമാര്‍, മലക്കുകള്‍എന്നിങ്ങനെ ദൈവത്തിന്റെ ആഞ്ജാനുവര്‍ത്തികളായിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹത്വജീവികള്‍. ഇവരില്‍നിന്ന ് ഒരുകൂട്ടം വീഴ്ചഭവിച്ചവരായി ദൈവസന്നിധിയില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടതായി മതഗ്രന്ഥങ്ങളിലെല്ലാം കാണുന്നു. 

"സത്ത്വ രജോഗുണ പ്രധാനരായദേവതകളുടെ ആവിര്‍ഭാവത്തോടൊപ്പം തമോഗുണപ്രധാനരായ അസുരന്മാരുമുണ്ടായി. പ്രകൃതിയിലെ പ്രതിബന്ധങ്ങളുടെയും, ജാഡ്യമാന്യഭാവങ്ങളുടെയും മൂര്‍ത്തീകരണങ്ങളാണ് ഈ അസുരന്മാര്‍.' എന്നാണ് ഹിന്ദുധര്‍മ്മപരിചയത്തില്‍കാണുന്നത്. 
ബൈബിളാകട്ടെ കുറേക്കൂടിവ്യക്തമായി പറയുന്നു "നീ ജ്ഞാനസമ്പൂര്‍ണ്ണനും സൗന്ദര്യസമ്പൂര്‍ണ്ണനും തന്നെ. നീ ദൈവത്തിന്റെതോട്ടമായ ഏദെനില്‍ ആയിരുന്നു. ഞാന്‍ നിന്നെ വിശുദ്ധ ദേവപര്‍വതത്തില്‍ഇരുത്തിയിരുന്നു. നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിന്നില്‍ നീതികേട്കണ്ടണ്‍തുവരെ നീ നടപ്പില്‍ നിഷ്കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം നിന്റെ അന്തര്‍ഭാഗംസാഹസം കൊണ്ട് നിറഞ്ഞ് നീ പാപം ചെയ്തു അതുകൊണ്ടാണ് ഞാന്‍ നിന്നെ അശുദ്ധനെന്ന് എണ്ണിദേവ പര്‍വതത്തില്‍ നിന്ന് തള്ളിക്കളഞ്ഞു.' (യെഹ.28:1217) 

ഖുറാന്‍ പറയുന്നു "ആദമിനെ നമിക്കുകയെന്ന്അള്ളാ പറഞ്ഞപ്പോള്‍ ഇബ്‌ലീസ് നമിച്ചില്ല' കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ ഇബിലീസ് പറഞ്ഞു. "ഞാനവനേക്കാള്‍ഉത്തമനാണ്. നീ എന്നെ അഗ്‌നിയില്‍ നിന്ന്‌സൃഷ്ടിച്ചു. അവനെ കളിമണ്ണുകൊണ്ടണ്‍ും' അല്ലാഹു പറഞ്ഞു "ഈ തോട്ടത്തില്‍ നിന്നുംഇറങ്ങിപ്പോകുക.' ഇബ്‌ലീസ് പറഞ്ഞു "എന്നെ നീ വഴിതെറ്റിച്ചിരിക്കകൊണ്ടണ്‍് നിന്റെ നേര്‍മാര്‍ഗത്തില്‍ നിന്നും മനുഷ്യരെ വഴിതെറ്റിക്കാന്‍ ഞാന്‍ പതിയിരിക്കതന്നെ ചെയ്യും.' (ഖുറാന്‍ അദ്ധ്യ7:1117) ആദ്യമനുഷ്യരോടൊപ്പംസാത്താനും ഈ ഭൂതലത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും സൃഷ്ടികഥകളെപ്പറ്റി അടിസ്ഥാനപരമായ സാദൃശ്യമാണ് മതഗ്രന്ഥങ്ങള്‍ക്കുള്ളത്. ഏഴുതത്വങ്ങളാക്കിച്ചമച്ചതും, ഏഴുദിവസംകൊണ്ടുള്ള സൃഷ്ടിപ്പും ഒന്നുതന്നെ.ദൈവംസത്യമാണ്. മനുഷ്യവര്‍ഗത്തെ സ്‌നേഹിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന അദൃശ്യശക്തി. "നിരാകാരനായ ഈശ്വരന്‍ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന വിധത്തില്‍സാകാരനാകുന്നു. സൃഷ്ടി, സ്ഥിതി, ലയം എന്നീ ത്രിവിധയഞ്ജത്തിന്റെ അധിഷ്ഠാനദേവതകളായി ബ്രഹ്മാവ്,വിഷ്ണു,മഹേശ്വരന്‍, അല്ലെങ്കില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഇപ്രകാരം തുടങ്ങിയദൈവീകപുരാണം ഇന്നത്തെ അവസ്ഥയിലെത്തിച്ചത്അസുരനായ പിശാചെന്ന ഈ ഇബ്‌ലീസല്ലേ? മനുഷ്യന്‍ മതങ്ങളെസൃഷ്ടിച്ചു, മതങ്ങള്‍ദൈവങ്ങളെസൃഷ്ടിച്ചു. ദേവലോകവും, ദേവന്മാരും സാത്താന്‍ തെളിയിച്ച ഭാവനകള്‍ മാത്രമാണ്. ദൈവംഒരുവനേയുള്ളു. ബഹുദൈവവിശ്വാസത്തെ വേദങ്ങളുംബൈബിളുംഖുറാനും നിഷേധിക്കുന്നു.

ആദിമമനുഷ്യരുടെ(ചരിത്രാതീതകാലം) ദൈവവിശ്വാസമെന്നത്അജ്ഞാതമായ പ്രകൃതിശക്തികളുടെ നേര്‍ക്കുള്ള ഭയത്തില്‍ നിന്നും ഉണ്ടായദൈവസങ്കല്‍പ്പവു ംഅതേതുടര്‍ന്നുള്ള ഭാവനയുടെസൃഷ്ടികളായദേവതകളും പരലോകവുമൊക്കെയാണ്. എന്നാല്‍ ആത്മജ്ഞാനോദയത്തിലൂടെ മനുഷ്യനു ദൈവദര്‍ശനമുണ്‍ായപ്പോള്‍ എല്ലാ പ്രകൃതിശക്തികളുടെയും മൂലകാരണം സര്‍വശക്തനായ പ്രപഞ്ചസൃഷ്ടാവും പരിപാലകനും 
സംഹാരമൂര്‍ത്തിയുമായ ദൈവംതന്നെയാണെന്ന് വെളിവാക്കപ്പെടുകയും അങ്ങനെ ജ്ഞാനോദയത്താല്‍ ചരിത്രകാലം ഭൂതലത്തില്‍ ആവിഷ്കരിക്കപ്പെടുകയുംചെയ്തു. അപ്പോഴുംചരിത്രാരംഭകാലത്തെ മനുഷ്യന്‍ ആകാശത്തിന്‍ കീഴിലുള്ള സൂര്യന്‍, ചന്ദ്രന്‍, ഇടിമിന്നല്‍ എന്നിങ്ങനെ ഓരോന്നിനേയുംദൈവങ്ങളാക്കി സങ്കല്‍പ്പിച്ചുകൊണ്ടുള്ള പാരമ്പര്യം തുടര്‍ന്നു. ഈ ദൈവങ്ങളുടെ പ്രീതിക്കുവേണ്ടിയുള്ള പൂജകളുംമറ്റുംചെയ്തുകൊണ്ടിരുന്നത് കുലപതികളാണ്. ഇങ്ങനെ ബഹുദേവതാരാധനാമതം പടര്‍ന്നു.

കാലംഗമിക്കവേകുലപതികള്‍ പുരോഹിതന്മാരായി. പുരോഹിതന്മാര്‍ രാജാക്കളായി. അധിപദേവതാമതംഉടലെടുത്തു. സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂജാകര്‍മ്മങ്ങള്‍ പ്രബലപ്പെട്ടു. അങ്ങനെ രാജാക്കന്മാര്‍സൂര്യപുത്രന്മാരായി. ജനങ്ങള്‍ അടിമകളുമായി.ദൈവങ്ങള്‍ പെരുകി. സത്യദൈവസേവയില്‍ നിന്നും മാനവജാതി പൂര്‍ണ്ണമായി അന്യപ്പെട്ടു. കാലക്രമത്തില്‍ പ്രവാചകമതങ്ങള്‍ഉടലെടുത്തു. പ്രവാചകന്മാരെ അവതാരങ്ങളായിചിത്രീകരിക്കപ്പെടുകയുംഅവസാനം അവര്‍എല്ലാവരുംദൈവങ്ങളായി പ്രഖ്യാപിക്കപ്പെടുകയുംചെയ്തു. അങ്ങനെ ദൈവങ്ങളുടെ നീണ്ടണ്‍നിര ഈ ഭൂതലത്തില്‍ സംജാതമായി.ഇതെല്ലാം ആചാരങ്ങളായോവിശ്വാസങ്ങളായോകൊണ്ടണ്‍ുനടക്കാന്‍ ഇന്നുംമനുഷ്യന്‍ പരിശ്രമിക്കുന്നു. ഇവിടെയാണ് പരാജയം വന്നുഭവിച്ചത്. തള്ളേണ്‍ണ്ടതിനെ തള്ളുകയുംകൊള്ളേണ്ടണ്‍തിനെ കൊള്ളുകയും ചെയ്‌യാന്‍ സാത്താന്‍ മനുഷ്യനെ സമ്മതിക്കുന്നില്ല. പകരംചരിത്രാതീതകാലം മുതലുള്ള മാമൂല്‍കെട്ട്‌കൊണ്ടു നടക്കയാണ്. എന്തിന്? ഭാരതഹിന്ദു പാരമ്പര്യത്തിന്റെ ചരിത്രത്തെപ്പറ്റി സാധുശീലന്‍ കെ. പരമേശ്വരന്‍പിള്ള ഹിന്ദുധര്‍മ്മപരിചയമെന്ന പുസ്തകത്തില്‍ പറയുന്നു."നൂറുവര്‍ഷത്തിന് ഒരു പുറംവച്ചെഴുതിയാല്‍ ഒരുകോടി തൊണ്ണൂറ്റിയാറുലക്ഷത്തി എണ്‍പത്തിയാറായിരത്തി നാനൂറ്റിമുപ്പത്തിരണ്ടണ്‍് പുറവും, ഒരുദിവസംഅഞ്ച്മണിക്കൂര്‍ വച്ച്‌വായിച്ചാല്‍ഇരുനൂറ്റിയെഴുപത് വര്‍ഷങ്ങളുംവേണ്ടണ്‍ിവരുമെന്ന്.' എന്നാല്‍ഇതിന്റെയെല്ലാം സാരാംശമാണ് ശ്രീനാരായണഗുരു പറഞ്ഞത്' ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്.

പ്രവാചകദൗത്യം നിറവേറ്റപ്പെടുന്നത് ശ്രദ്ധിക്കുക. ഈശ്വരനില്‍ നിന്ന് ശ്രവിച്ചതിനാല്‍വേദത്തിനു ശ്രുതിഎന്നു പേര്‍. ബൈബിളിലുംഇതേഅര്‍ത്ഥത്തില്‍ "ദൈവംഅരുളിച്ചെയ്യുന്നു' വെന്ന് പറയുന്നു. ഖുറാന്‍ മക്കയില്‍അവതീര്‍ണ്ണമായി. ഇതെല്ലാംകാലങ്ങളിലൂടെ ഈശ്വരന്‍ മനുഷ്യന് വെളിപ്പെടുത്തിയതാണ്.എന്തിന്? സത്യദൈവത്തെ മനുഷ്യന്‍ സേവിക്കണം.

"തദേകംസ്മരാമസ്തദേകം ജപാമഃ, തദേകംജഗത്‌സാക്ഷിരൂപം നമാമഃ'ഒന്നായഅങ്ങയെപ്പറ്റി മാത്രം ഞങ്ങള്‍ സ്മരിക്കട്ടെ. ഏകനായഈശ്വരന്റെതിരുനാമങ്ങള്‍ ജപിക്കട്ടെ.

"അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിര്‍ഗമയ, മൃത്യോര്‍മാഅമൃതംഗമയ.' സത്യത്തിലേക്കും, പ്രകാശത്തിലേക്കും, അമരത്വത്തിലേക്കുംഎന്നെ നയിക്കേണമേ. 

"ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടണ്‍ാകരുത്' ബൈബിള്‍. "സത്യവിശ്വാസികളെ !അല്ലാഹുവില്‍വിശ്വസിക്ക.' ഖുറാന്‍.അ 4136. ഇനിയുംചിന്തിക്കുക. സത്യദൈവത്തിന്‍ മുമ്പിലാണ് വേദപ്രമാണപ്രകാരം നാം നില്‍ക്കുന്നത്. എന്നാല്‍ഹിന്ദുമതത്തിലെകുലദൈവങ്ങളും, ക്രൈസ്തവസഭയിലെ സഭാവിഭിന്നതയും, ഇസ്‌ളാം മതത്തിലെചേരിതിരിവുകളും സാത്താന്റെ തന്ത്രങ്ങളല്ലേ?.
സ്വര്‍ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍ (രണ്ടാം ഭാഗം: ഏബ്രഹാം തെക്കേമുറി)
Join WhatsApp News
Ebi makkappuzha 2013-07-04 20:11:17
ഈശ്വരൻ മനുഷ്യന് നല്ലത് തിരഞ്ഞെടുക്കുവാനുള്ള തിരിച്ചറിവ് കൊടുത്തിട്ടുണ്ട്.പിന്നെ എന്തിനു സാത്താന്റെ വികൃതികൾക്ക് കൂട്ട് നില്ക്കുന്നു? ഇന്ന് മതം ഒരു കച്ചവടമായി മാറിയിരിക്കുന്നു. സ്ഥാന മാനങ്ങല്ക്ക് വേണ്ടി പുതിയ പുതിയ മതങ്ങൾ സൃഷ്ട്ടിക്കപ്പെടുമ്പോൾ, മതത്തിന്റെ പേരില് മനുഷ്യനിൽ വേര്തിരുവിന്റെ വിഷം കുത്തി വയ്ക്കുമ്പോൾ ഈ പാപികളെ ഉത്മൂലനം ചെയ്യുവാൻ ഈശ്വരൻ ഭൂമിയിലേക്ക്‌ വരുവാൻ അധികം കാലം കാക്കേണ്ടി വരില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക