Image

ഫ്‌ളാറ്റ്‌ തട്ടിപ്പ്‌: വഞ്ചിക്കപ്പെട്ടത്‌ നിരവധി പേര്‍

Published on 30 May, 2011
ഫ്‌ളാറ്റ്‌ തട്ടിപ്പ്‌: വഞ്ചിക്കപ്പെട്ടത്‌ നിരവധി പേര്‍
കൊച്ചി: ഫ്‌ളാറ്റ്‌ തട്ടിപ്പ്‌ നടത്തിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിനെതിരേ നിരവധി പേര്‍ പരാതിയുമായി രംഗത്ത്‌. 66 ഓളം പരാതികളാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്നത്‌. ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഡയറക്‌ടര്‍മാരായ ഇടപ്പള്ളി പൂവ്വത്തുംകടവില്‍ കെ.എ. സാജു (സാജു കടവില്‍, 37) ഇടപ്പള്ളി കുടിയിരിക്കപ്പറമ്പില്‍ ചന്ദ്രനിവാസില്‍ സി. രാജീവ്‌കുമാര്‍ (രാജീവ്‌ ചെറുവാര, 33) എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്‌ട്‌. ഇവര്‍ക്കെതിരെ വ്യാഴാഴ്‌ച ലുക്കൗട്ട്‌ നോട്ടീസും പോലീസ്‌ പുറപ്പെടുവിച്ചിരുന്നു.

അഞ്ചു മുതല്‍ 35 ലക്ഷം രൂപ വരെ വാങ്ങിയിട്ടും സമയപരിധിക്കുള്ളില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കിയില്ലെന്ന ഉപഭോക്താക്കളുടെ പരാതിയിലാണു നടപടി. അന്വേഷണം മറ്റു ജില്ലകളിലേക്കും പോലീസ്‌ വ്യാപിപ്പിച്ചു. ഉടമകള്‍ എറണാകുളം സെഷന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക