Image

വര്‍ഗ്ഗീയ കലാപം: അതോറിറ്റി രൂപീകരിക്കുന്നു

Published on 30 May, 2011
വര്‍ഗ്ഗീയ കലാപം: അതോറിറ്റി രൂപീകരിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത്‌ നിലനില്‍ക്കുന്ന വര്‍ഗ്ഗീയ കലാപം ഇല്ലാതാക്കുന്നതിനും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും അതോറിറ്റി രൂപീകരിക്കുന്നു. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ല്‌ ഇറക്കും. ബില്ലിന്റെ കര്‌ട്‌ രൂപം പുറത്തിറക്കി. പ്രധാനമന്ത്രി ചെയര്‍പേഴ്‌സനായ കേന്ദ്ര അതോറിറ്റിയില്‍ പ്രതിപക്ഷ നേതാവ്‌, ആഭ്യന്തരമന്ത്രി, അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍ എന്നിവരെ കൂടാതെ അഞ്ചംഗ അതോറിറ്റിയില്‍ ഒരംഗം പട്ടികജാതിയോ പട്ടികവര്‍ഗമോ ആകണമെന്നും നാലു പേര്‍ വനിതകളാകണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ അതോറിറ്റിയുടെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസറായി നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്‌. ഇതു കൂടാതെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണക്കെടുപ്പ്‌ സമിതികളുണ്ടാക്കും. സംസ്ഥാന ചീഫ്‌ സെക്രട്ടറി ചെയര്‍പേഴ്‌സനും ജില്ലാ ജഡ്‌ജിയും ഏതെങ്കിലും മനുഷ്യാവകാശ ഗ്രൂപ്പിന്റെയോ അതോറിറ്റിയുടെയോ പ്രതിനിധി അംഗവുമായിരിക്കും. ഈ സമിതി സര്‍വേ നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും. സമിതിയുടെ ജില്ലാ തലത്തിലുള്ള മേധാവി കളക്‌ടറായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക