Image

ഹിന്ദു കണ്‍വന്‍ഷന് എത്തിയ യുവാവ് കടലില്‍ മരിച്ചു

Published on 07 July, 2013
ഹിന്ദു കണ്‍വന്‍ഷന് എത്തിയ യുവാവ് കടലില്‍ മരിച്ചു
മയാമി: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) കണ്‍വന്‍ഷന്‍ സമാപിച്ചശേഷം മയാമിയിലേക്ക് വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ട സായിനാഥ് കുറുപ്പ് (45) കടലില്‍ മരിച്ചു. ഹൂസ്റ്റണില്‍ (ഷുഗര്‍ലാന്റ്) നിന്നുള്ള സംഘാംഗമായിരുന്നു അദ്ദേഹം.

വലിയ തിര വരുന്നതുകണ്ട് കടലില്‍ ഇറങ്ങിയ പുത്രന്റെ സമീപത്തേക്ക് ഓടിയെത്തിയതായിരുന്നു. മുങ്ങി മരിച്ചതാണോ അതോ നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളതിനാല്‍ ഹൃദയാഘാതം മൂലം മരിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് കെ.എച്ച്.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു. 

ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സജീവ പ്രവര്‍ത്തകനായ സായിനാഥ് വടകര സ്വദേശിയാണ്. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്റെ ബന്ധുവാണ്. 

ഭാര്യയും ഒരു പുത്രനും, ഒരു പുത്രിയുമാണുള്ളത്. പുത്രന്‍ ഹരിനന്ദന് കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ സ്‌പെല്ലിംഗ് ബീയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 

വിവരമറിഞ്ഞ് ഓര്‍ലാന്റോയില്‍ നിന്ന് കെ.എച്ച്.എന്‍.എ ഭാരവാഹികള്‍ മയാമിയില്‍ എത്തി മേല്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. 

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സുരേഷ് നായര്‍, വിനോദ് നായര്‍, ഡോ. നിഷാ പിള്ള, നിഷാന്ത് നായര്‍, കേരളത്തില്‍ നിന്ന് എത്തിയ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി. 

കെ.എച്ച്.എന്‍.എയുടെ പുതിയ
പ്രസിഡന്റ് ടി.എം നായര്‍ (ഡാളസ്), സെക്രട്ടറി ഗണേശ് നായര്‍ (ന്യൂയോര്‍ക്ക്) തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തി മേല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. മൊത്തം ഹൈന്ദവ സമൂഹവും ദുഖത്തില്‍ പങ്കുചേരുന്നതായി അവര്‍ പറഞ്ഞു.
ഹിന്ദു കണ്‍വന്‍ഷന് എത്തിയ യുവാവ് കടലില്‍ മരിച്ചു
Join WhatsApp News
Sudhir Panikkaveetil 2013-07-08 06:02:08
Heartfelt condolences to the bereaved family.
Alex Vilanilam 2013-07-08 08:04:41

Heartfelt Condolences to the bereaved family. Let our Allmighty God give them strength to pass through these days of deep sorrow.

All pravasis join the family of KHNA in their grief and prayers for the family of Sainad Kurup.  

Alex Vilanilam 
for IPAC
www.pravasiaction.com 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക