Image

ദുബായില്‍ യൂത്ത്‌ തിയറ്റര്‍ നാടകോത്സവം ആരംഭിച്ചു

Published on 02 October, 2011
ദുബായില്‍ യൂത്ത്‌ തിയറ്റര്‍ നാടകോത്സവം ആരംഭിച്ചു
ദുബായ്‌: ദുബായ്‌ കള്‍ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അതോറിറ്റി (ദുബായ്‌ കള്‍ചര്‍) ചെയര്‍മാന്‍ ഷെയ്‌ഖ്‌ മാജിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം നടത്തുന്ന അഞ്ചാമത്‌ യൂത്ത്‌ തിയറ്റര്‍ നാടകോത്സവം ആരംഭിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക അവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 11 നാടകങ്ങള്‍ അരങ്ങേറുന്നു. ടെലിവിഷന്‍ പരിപാടികള്‍ സമൂഹ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന്‌ വെളിവാക്കുന്ന ഫസല്‍ വ നവാസല്‍ എന്ന നാടകത്തോടെയാണ്‌ മേള ആരംഭിച്ചത്‌. ബനിയാസ്‌ തിയറ്റര്‍ അവതരിപ്പിച്ച നാടകം ഹാമദ്‌ അല്‍ മഹ്‌റിയാണ്‌ സംവിധാനം ചെയ്‌തത്‌. ബോട്ട്‌ മുതലാളിയുടെ സങ്കടങ്ങള്‍ പറയുന്ന അല്‍ അഹ്‌ലി തിയറ്ററിന്റെ അല്‍ ബന്ദിര, ശുഭ പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന യാവാവിന്റെ കഥ പറയുന്ന തലാല്‍ മഹമൂദ്‌-ഉമര്‍ താഹിര്‍ ടീമിന്റെ അല്‍ ഗൊര്‍ഫ, ഭൂമിക്ക്‌ വേണ്ടി കൊമ്പുകോര്‍ക്കുന്ന സഹോദരന്മാരുടെ കഥ പറയുന്ന ജാസിം അല്‍ ഖറാസ്‌-നവാര്‍ അല്‍ മത്രൂഷിയുടെ അല്‍ ഖബ്‌സ, ബ്ലാക്‌ബറിയിലൂടെ പ്രണയത്തില്‍ വീഴുന്ന യുവാവിന്റെ കഥ പറയുന്ന റാസല്‍ഖൈമ തിയറ്ററിന്റെ യാ വര്‍ദ്‌, ഷാര്‍ജ നാഷനല്‍ തിയറ്ററിന്റെ ഫില്‍ അല്‍ മൊസാദാസ്‌ രാസസ തുടങ്ങിയവയാണ്‌ പ്രധാന നാടകങ്ങള്‍.

യുവ നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരില്‍ പുതിയ ഉള്‍ക്കാഴ്‌ചകള്‍ സൃഷ്‌ടിക്കുകയുമാണ്‌ നാടകോത്സവം കൊണ്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ ദുബായ്‌ കള്‍ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അതോറിറ്റിയിലെ പെര്‍ഫോമിങ്‌ ആര്‍ട്‌സ്‌ മാനേജര്‍ യാസര്‍ അല്‍ ഗര്‍ഗാവി പറഞ്ഞു. നാടകോത്സവം 12ന്‌ സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക