ന്യൂയോര്‍ക്ക്: വിവേകാനന്ദ സ്വാമികളുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം കൊണ്ടാടുന്ന ഈ അവസരത്തില്‍, കെ..സി. എ. എന്‍. എയില്‍ (ബ്രാഡോക് അവന്യൂ) "സമകാലീന കേരളം' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
കേരളം ഒരു ഭ്രാന്താലയം ആണെന്ന് അന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞെങ്കില്‍, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എന്ത്. പ്രവാസികളായ ഒരോ കേരളീയനും സ്വയം ചോദിക്കുന്ന ഈ ചോദ്യം, ഒരു പൊതു വേദിയില്‍ പങ്കുവെയ്ക്കുവാന്‍ നിങ്ങള്‍ ഒരോരുത്തരേയും ക്ഷണിക്കുന്നു. ജൂലൈ പതിമൂന്ന് (7/13/13) ശനിയാഴ്ച്ച നാലുമണിക്ക് കെ.സി.എ.എന്‍.എ. യും, വിചാരവേദിയും ചേര്‍ന്നൊരുക്കുന്ന ഈ സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാംസി കൊടുമണ്‍ 516 270 4302, വാസുദേവ് പുളിíല്‍ 516 749 1939, വര്‍ഗിസ് ചുങ്കത്തില്‍ 516 519 9946.