Image

ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ വമ്പിച്ച പ്രതികരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 03 October, 2011
ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ വമ്പിച്ച പ്രതികരണം
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍നിന്ന്‌ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളുടെ നഗ്നസത്യം തുറന്നു കാണിക്കുന്നതിനും, പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥക്ക്‌ അറുതിവരുത്തുന്നതിനും രൂപീകൃതമായ ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ (IPAC) പൊതുജനങ്ങളില്‍നിന്ന്‌ വമ്പിച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നു.

മലയാളികള്‍ മാത്രമടങ്ങുന്നതല്ല പ്രവാസികള്‍. അതുകൊണ്ടുതന്നെ ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുവാനും അവരെ ബോധവത്‌ക്കരണം നടത്തുന്നതിന്റെയും ഭാഗമായി ഐപാക്‌ പ്രതിനിധികള്‍ വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുമായി ചര്‍ച്ച നടത്തി. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ പ്രവാസികളോടു കാണിക്കുന്ന അനീതികള്‍ അവസാനിപ്പിക്കുന്നതിനും ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിനോടു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചു.

അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുളയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതര ഇന്ത്യന്‍ സംഘടനാ നേതാക്കള്‍ ഐപാകിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌. ഐപാക്‌ പ്രതിനിധികളായ അലക്‌സ്‌ കോശി വിളനിലം, അനിയന്‍ ജോര്‍ജ്ജ്‌, ജിബി തോമസ്‌ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. മാറ്റങ്ങള്‍ക്ക്‌ പ്രചോദനമാകാവുന്ന ഈ ഉദ്യമത്തിന്‌ എല്ലാ പ്രവാസികളും സഹകരിക്കണമെന്ന്‌ ഉപേന്ദ്ര ചിവുക്കുളയും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ pravasiaction@yahoogroups.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.
ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ വമ്പിച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക