Image

സമസ്തയുടെ ശത്രുക്കള്‍ സുന്നികള്‍ ആണെന്ന പ്രസ്താവന ഖേദകരം: ആലൂര്‍

Published on 03 October, 2011
സമസ്തയുടെ ശത്രുക്കള്‍ സുന്നികള്‍ ആണെന്ന പ്രസ്താവന ഖേദകരം: ആലൂര്‍

ദുബായ്‌: “കാന്തപുരം വിഭാഗം സുന്നികള്‍ സമസ്തയുടെ ശത്രുക്കളാണെന്നും ഇവരാണ് സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും” ചേളാരി സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാരുടെ കാസര്‍കോട്ടെ പ്രസ്താവന ഖേദകരമാണെന്ന് ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി പ്രസ്താവിച്ചു.

 ഇത്രക്കും വില കുറഞ്ഞ പ്രസ്താവന ബാപ്പു മുസ്ലിയാര്‍  നടത്തിയതില്‍ അത്ഭുതപ്പെടാനില്ല.


സമസ്തയുടെ സത്രുക്കള്‍ മുസ്ലിം പണ്ഡിതന്‍മാരാണോ? താജുല്‍ ഉലമാ ഉള്ളാല്‍ തങ്ങള്‍, കാന്തപുരം ഉസ്താദ്‌,എം.എ ഉസ്താദ്‌, ചിത്താരി ഉസ്താദ്‌, ഖലീല്‍ ബുഖാരി തങ്ങള്‍, കുമ്പോള്‍ തങ്ങള്‍, തുടങ്ങിയ സമാദരനീയരായ പണ്ഡിതരോ സമസ്ത ശത്രുക്കള്‍?  ഇവരാണല്ലോ ഇന്നും മുസ്ലിം കേരളത്തെ നയിച്ച്‌ വരുന്നത്.

“സുന്നി” എന്ന വാക്ക് പോലും പറയാന്‍ ധര്യമില്ലാത്ത ചേളാരി മുശാവറ മെമ്പര്‍മാരുടെ ഒഴിവുപോലും നികത്താന്‍ ആലിമീങ്ങളെ ലഭിക്കാത്ത ഇവരാണോ? ഇപ്പോള്‍ മുസ്ലിം ലീഗിന് താക്കീത്‌ നല്‍ക്കുന്നത്?. ദീര്‍ഘ കാലം കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയോട് വിട്ടു നിന്ന മുസ്ലിം ലീഗ് പോലും നയം മാറ്റി കാന്തപുരം ഉസ്താദിനോടും സുന്നികളോടും അടുത്തു കൊണ്ടിരിക്കുന്ന ഈ സമയത്ത്‌ മുസ്ലിം ലീഗിനോട് ഹാല് ഇളകിയിട്ട് എന്ത് കാര്യം? എല്ലാവര്‍ക്കും ഇപ്പോള്‍നേരം പുലര്‍ന്നിട്ടുന്ടെന്നു ഈ വൈകിയ സമയത്തെങ്കിലും ഇത് മനസ്സിലാക്കുന്നത് ഗുണകരമെന്ന് ദുബായില്‍ ഒരു പ്രസ്താവനയില്‍ മഹമൂദ്‌ ഹാജി ചേളാരി സമസ്ത നേതാക്കളെ ഉണര്‍ത്തി.

 

എന്ന്, 

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്‌

Mobile no. 97150 4760198

സമസ്തയുടെ ശത്രുക്കള്‍ സുന്നികള്‍ ആണെന്ന പ്രസ്താവന ഖേദകരം: ആലൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക