Image

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സാന്‍ഹൊസെയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2011
അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സാന്‍ഹൊസെയില്‍
സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍ പ്രശസ്‌ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന `അഭിഷേകാഗ്നി' കണ്‍വെന്‍ഷന്‍ സാന്‍ഹൊസെയില്‍ നടത്തുന്നു.

ഒക്‌ടോബര്‍ മാസം 21,22,23 തീയതികളില്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഫ്‌ റിഡറക്ഷന്‍ ഫറാന സെന്ററില്‍ വെച്ചാണ്‌ ധ്യാനം നടക്കുന്നത്‌. എല്ലാദിവസവും രാവിലെ 9 മുതല്‍ വൈകിട്ട്‌ 5 മണി വരെയാണ്‌ കണ്‍വെന്‍ഷന്‍ നടക്കുക. വചന പ്രഘോഷണം, ആരാധന, കൗണ്‍സിലിംഗ്‌, വിടുതല്‍ പ്രാര്‍ത്ഥന, ആന്തരീക സൗഖ്യ പ്രാര്‍ത്ഥന എന്നിവയിലൂടെ ആത്മീയ ഉണര്‍വ്വിലേക്കുള്ള അവസരമായിരിക്കും ഈ കണ്‍വെന്‍ഷന്‍.

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറും, അറിയപ്പെടുന്ന വചന പ്രഘോഷകനുമാണ്‌. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വിശ്വാസികളായ ഏവരേയും മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ (650 273 1968) ബന്ധപ്പെടുക. ജോസ്‌ മാമ്പിള്ളില്‍ അറിയിച്ചതാണിത്‌.
അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സാന്‍ഹൊസെയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക