Image

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ കിക്ക്‌ഓഫ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2011
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ കിക്ക്‌ഓഫ്‌ നടത്തി
സൗത്ത്‌ ഫ്‌ളോറിഡ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. 2010 ഒക്‌ടോബര്‍ 27 മുതല്‍ 30 വരെ ന്യൂജേഴ്‌സിയിലുള്ള സോമര്‍സെറ്റില്‍ വെച്ചാണ്‌ ദേശീയ സമ്മേളനം അരങ്ങേറുന്നത്‌.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സുനില്‍ തൈമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ്‌ ഇലക്‌ട്‌ മാത്യു വര്‍ഗീസിന്റെ ആദ്യ രജിസ്‌ട്രേഷന്‍ പ്രസിഡന്റ്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഇലക്‌ട്‌ മാത്യു വര്‍ഗീസ്‌, നാഷണല്‍ ജോയിന്റ്‌ ട്രഷറര്‍ ജോയി കുറ്റിയാനി എന്നിവര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച്‌ വിശദീകണം നല്‍കി.

സമ്മേളനത്തിന്റെ സ്‌പോണ്‍സറായി ഫ്‌ളോറിഡയില്‍ നിന്നും മീനംകുന്നേല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോ മീനംകുന്നേല്‍ പിന്തുണ അറിയിച്ചു. ചടങ്ങില്‍ ബിനു ചിലമ്പത്ത്‌, ജെസി പാറത്തുണ്ടില്‍, ഷാന്റി വര്‍ഗീസ്‌, ഡയറ്റസ്‌ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ചാപ്‌റ്റര്‍ സെക്രട്ടറി തങ്കച്ചന്‍ കിഴക്കേപറമ്പില്‍ സ്വാഗതവും, ജോര്‍ജി വര്‍ഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു.
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ കിക്ക്‌ഓഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക