Image

ജര്‍മന്‍ മലങ്കര സഭ പുനരൈക്യ വാര്‍ഷികം ആഘോഷിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 03 October, 2011
ജര്‍മന്‍ മലങ്കര സഭ പുനരൈക്യ വാര്‍ഷികം ആഘോഷിക്കുന്നു

ഹൈഡല്‍ബര്‍ഗ് : മലങ്കര കത്തോലിക്കാസഭയുടെ 81-മത് പുനരൈക്യവാര്‍ഷികം ഒക്‌ടോബര്‍ 08 ന് ശനിയാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട് ഹെര്‍സ്ജീസു (Eckenheimer Landstr.326, 60436 Frankfurt-Eckenheim) പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 02.00 ന് മലങ്കര സഭയുടെ നോര്‍ത്ത് അമേരിക്കാ എക്‌സാര്‍ക്കും യൂറോപ്പ്-കാനഡാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ പ്രധാകാര്‍മ്മികത്വത്തില്‍ സമൂഹബലി നടത്തും.

തുടര്‍ന്ന് പള്ളി ഹാളില്‍ പുനരൈക്യവാര്‍ഷിക സമ്മേളനം നടക്കും. വിവിധ പ്രതിനിഥികളുടെ ആശംസകളും, കലാപരിപാടികളും ഉണ്ടായിരിക്കും. ജര്‍മന്‍ പാസ്റ്റല്‍ കൗണ്‍സില്‍ നടത്തുന്ന ഈ പുനരൈക്യ വാര്‍ഷികത്തിന് ഫ്രാങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റ് ആതിഥേയത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.സന്തോഷ് തോമസ് (0176-24883444), ഗ്രേസി വര്‍ഗീസ് (0228-636624), ജോര്‍ജ് മുണ്‌ടേത്ത് (069-5602774), ഡെന്നിസ് ഒറ്റത്തെങ്ങില്‍ (02305-544065), പോള്‍ മാര്‍ക്കസ് (02126-979345), കോശി തോട്ടത്തില്‍ (06109-739832), അനൂപ് മുണ്‌ടേത്ത് (069-5602774) എന്നിവരുമായി ബന്ധപ്പെടുക.

ഫ്രങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റ് എല്ലാ മാസവും മുടക്കം കൂടാതെ നടത്തുന്ന മലങ്കര വി കുര്‍ബ്ബാന നവംബര്‍ മാസം മുതല്‍ ഹെര്‍സ്ജീസു (Eckenheimer Landstr.326, 60436 Frankfurt-Eckenheim) പള്ളിയില്‍ വച്ചായിരിക്കും നടത്തുന്നതെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
ജര്‍മന്‍ മലങ്കര സഭ പുനരൈക്യ വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക