Image

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ Published on 03 October, 2011
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി
ഡാലസ് : കൃഷ്ണ വിഗ്രഹത്തിന്റെ ഭാരത പുണ്യക്ഷേത്ര പര്യടനത്തിന്റെ ഭാഗമായി കേരളത്തിന്റെ തെക്കെ അറ്റത്തുള്ള നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം മുതല്‍ പാലായിലെ അന്തിനാട് ദേവീക്ഷേത്രം വരെയുള്ള യാത്ര സെപ്റ്റംബര്‍ 29ന് പൂര്‍ത്തിയായി. രഥ മാതൃകയില്‍ ഒരുക്കിയ വാഹനത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ച വിഗ്രഹത്തിന് മുന്നോടിയായി ഒരു പൈലറ്റ് ജീപ്പും വിഗ്രഹത്തെ പിന്തുടര്‍ന്ന് തീര്‍ഥാടനം നടത്തിയ ഭക്തജന സംഘത്തിന്റെ ബസും ഉള്‍പ്പെട്ട സംഘത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം ലഭിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിലെ സ്വീകരണം ഉണ്ണികൃഷ്ണ വിഗ്രഹം ഏറ്റുവാങ്ങി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത വിദ്യാര്‍ഥിസംഘം ശ്രീകൃഷ്ണാവതാരം ആലപിച്ച് രഥത്തെ പ്രദക്ഷിണം വച്ചു. ആറ്റുകാലമ്മയ്ക്ക് ചാര്‍ത്തിയ പൂമാല ശ്രീകൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്തി മുഖ്യപൂജാരി വിഗ്രഹത്തെ എതിരേറ്റു. കാര്യവട്ടത്തെ പൗരാവലി വെടിക്കെട്ടും നിറപറയുമായി വിഗ്രഹത്തെ സ്വീകരിച്ചു.

ആറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ കഴിഞ്ഞിറങ്ങിയ ജനാവലി ഉണ്ണികൃഷ്ണ ദര്‍ശനത്തിനായി തിരക്കുകൂട്ടി. ആലപ്പുഴ മുല്ലയ്ക്കല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ വിഗ്രഹസ്വീകരണത്തില്‍ പങ്കുചേര്‍ന്നു.

മള്ളിയൂരില്‍ നടന്നുവരുന്ന ഭാഗവത സപ്താഹത്തില്‍ കൃഷ്ണാവതാരം പാരായണം ചെയ്യേണ്ട സമയത്തുതന്നെ ഉണ്ണികൃഷ്ണന്‍ അവിടെ എത്തിച്ചേര്‍ന്നു. ഭാഗവത ഹംസം മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ അനുഗ്രഹാശിസുകളോടെ ആയിരുന്നു ഡാലസില്‍ ആദ്യത്തെ സപ്താഹം നടന്നത്.

സന്ദര്‍ശനം നടത്തിയ എല്ലാ ക്ഷേത്രങ്ങളിലും നിറപറയും ദീപാരാധനയുമായി വിഗ്രഹത്തെ സ്വീകരിച്ച് അതാത് ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തില്‍ അണിയിച്ച പൂമാല ഉണ്ണികൃഷ്ണ വിഗ്രഹത്തില്‍ ചാര്‍ത്തി ക്ഷേത്ര അധികാരികളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തി.

ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഈ മഹായാത്രയില്‍ പങ്കുചേര്‍ന്നതിന്റെ ആത്മീയ നിറവിലാണ് സംഘാടകര്‍. ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളില്‍ നിന്നും ഭഗവത് ചൈതന്യം ഏറ്റുവാങ്ങി അമേരിക്കയില്‍ എത്തുന്ന ഗുരുവായുരപ്പനെ കണ്ട് സായൂജ്യം നേടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കയിലെ ഭക്തസഹസ്രങ്ങള്‍.
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണവിഗ്രഹത്തിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക