കൊച്ചി: ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍
നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളുടെ
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളായ ഇടപ്പള്ളി
പൂവ്വത്തുംമൂട്ടില്‍ സാജു കടവിലാന്‍ എന്ന എ.കെ. സാജു (37), ഡയറക്ടര്‍ ഇടപ്പള്ളി ചന്ദ്രനിവാസില്‍
കുടിയിരിക്കപ്പറമ്പില് വീട്ടില്‍ രാജീവ് ചെറുവാര എന്ന സി. രാജീവ് കുമാര്‍ (33) എന്നിവരുടെ
അക്കൗണ്ടുകളാണ് എറണാകുളം സിറ്റി പോലീസ് മരവിപ്പിച്ചത്. ഏതാണ്ട് 100 കോടി രൂപയുടെ
തട്ടിപ്പ് ഇവര്‍ നടത്തിയതായി പോലീസ് അറിയിച്ചു.