Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ജോര്‍ജ് തോട്ടപ്പുറം Published on 03 October, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. ഭാരതത്തിന്റെ രാഷ്ട്രപിതാവും കോടാനുകോടി ജനങ്ങളുടെ മാതൃകാ പുരുഷനുമായ മഹാത്മാഗാന്ധിയുടെ ജന്മദിനം ഓരോ ഭാരതീയനും അഭിമാനം പകരുന്ന അവസരമാണെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായപ്പെട്ടു.

ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ സ്‌ക്കോക്കിയിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാഞ്ജലി നടത്തി.

ഗാന്ധിപ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം, ജോ. സെക്രട്ടറി ജോണ്‍സന്‍ കണ്ണൂക്കാടന്‍, ബോര്‍ഡ് മെമ്പര്‍ രഞ്ജന്‍ എബ്രാഹം, അനി വാച്ചാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക