Image

ഐപ്പിനെ നിയമിച്ചത്‌ കേസ്‌ അട്ടമറിക്കാന്‍: വി.എസ്‌

Published on 30 May, 2011
ഐപ്പിനെ നിയമിച്ചത്‌ കേസ്‌ അട്ടമറിക്കാന്‍: വി.എസ്‌
കൊച്ചി: പി.സി. ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ചത്‌ കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രിം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ചോദ്യം ചെയ്യപ്പെട്ടയാളെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ആക്കിയത്‌ കേസ്‌ അട്ടിമറിക്കാനാണ്‌. കേസില്‍ ഉള്‍പ്പെട്ട കഥാനായകന്‍ ഇപ്പോള്‍ മന്ത്രിയാണ്‌. 20 വര്‍ഷത്തോളം നടത്തിയ നിയമയുദ്ധമാണ്‌ ഇടമലയാര്‍ കേസില്‍ വിധിയുണ്ടാകാന്‍ കാരണം. എന്നിട്ടും തന്നെ പ്രതികാരദാഹിയായാണ്‌ ചിത്രീകരിക്കുന്നതെന്നും വി.എസ്‌. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക