ഡബ്ലിന്‍: ഫെയര്‍വ്യൂ വിസിറ്റേഷന്‍ ദേവാലയ വികാരിയായി നിയമിതനായ ഫാ. ആന്റണി
നല്ലുകുന്നേല്‍ എട്ടിന് ചുമതലയേല്‍ക്കും. എട്ടിന് വൈകിട്ട് ആറിന് വിശുദ്ധ
കുര്‍ബാന.
ഡബ്ലിന്‍ എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍സിഞ്ഞോര്‍ ജോണ്‍ ഫിറ്റ്‌സ്
പാട്രിക് സഭാ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് മകറി (അമേരിക്ക), വൈദികര്‍, മലയാളി
സമൂഹം ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ സ്‌ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് അനുമോദന യോഗവും സ്‌നേഹവിരുന്നും നടക്കും. ഏവരെയും സ്വാഗതം
ചെയ്യുന്നതായി ഫാ. ആന്റണി അറിയിച്ചു.