Image

മമ്മൂട്ടിയുടെ ഭാര്യയായി മുത്തുമണി

Published on 16 July, 2013
മമ്മൂട്ടിയുടെ ഭാര്യയായി മുത്തുമണി
കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി മുത്തുമണി എത്തുന്നു.

മമ്മൂട്ടിയുടെ ഭാര്യയായ നഴ്‌സിന്റെ വേഷത്തിലാണ്‌ ചിത്രത്തില്‍ മുത്തുമണിയെത്തുന്നത്‌. ജര്‍മ്മനിയില്‍ നഴ്‌സായി ജോലികിട്ടിപ്പോകുന്ന മുത്തുമണിയുടെ കഥാപാത്രമാണ്‌ ഭര്‍ത്താവായ മാത്തുക്കുട്ടിയെ ജര്‍മ്മനിയിലെത്തിക്കുന്നത്‌. മമ്മൂട്ടിയുടെയും രഞ്‌ജിത്തിന്റെയും കൂടെ ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ്‌ താരം. നാടകനടിയെന്ന പേരില്‍ പ്രശസ്‌തയായ മുത്തുമണി ലോകമൊട്ടുക്കും നാടകവുമായി സഞ്ചരിച്ചിട്ടുണ്ട്‌. നാടകത്തോടെന്നതുപോലെ സിനിമയോടും തനിയ്‌ക്ക്‌ പ്രിയമാണെന്നാണ്‌ മുത്തുമണി പറയുന്നത്‌.

സിനിമ പോലെ തന്നെ നാടകവും ശ്രദ്ധിക്കപ്പെടണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും നാടകവുമായി ഗ്രീസിലും മറ്റും പോയപ്പോള്‍ അവിടെ നാടകത്തിന്‌ കിട്ടുന്ന സ്വീകരണം കേരളത്തിലുമുണ്ടാകണമെന്ന്‌ ആശിച്ചുപോയെന്നും താരം പറയുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്‌. അവര്‍ സിനിമയ്‌ക്ക്‌ പുറത്തുള്ള കാര്യങ്ങളിലും സ്ഥിരമായി അപ്‌ഡേറ്റുകള്‍ നടത്തുന്നുണ്ട്‌. എന്ത്‌ ചോദിച്ചാലും അവര്‍ക്ക്‌ മറുപടി പറയാന്‍ കഴിയുന്നുണ്ട്‌. ഈ തിരക്കിനിടെ അവര്‍ക്കിതിന്‌ സമയം കിട്ടുന്നതെങ്ങനെയെന്ന്‌ ഞാന്‍ അത്ഭുതപ്പെടുകയാണ്‌ മുത്തുമണി പറയുന്നു.


2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട്‌ ചിത്രമായ രസതന്ത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മുത്തുമണി പിന്നീട്‌ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.
മമ്മൂട്ടിയുടെ ഭാര്യയായി മുത്തുമണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക