Image

ടൂറിസ്റ്റ്‌ ഹോം: ശ്രീജിത്‌ വിജയ്‌, മീരാ നന്ദന്‍ പ്രധാന വേഷത്തില്‍

Published on 17 July, 2013
ടൂറിസ്റ്റ്‌ ഹോം: ശ്രീജിത്‌ വിജയ്‌, മീരാ നന്ദന്‍ പ്രധാന വേഷത്തില്‍
പ്ലസ്‌ടു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബി ആശയവും ആവിഷ്‌കാരവും നിര്‍വഹിക്കുന്ന ടൂറിസ്റ്റ്‌ ഹോം ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്‌ റിലീസ്‌ തിയേറ്ററിലെത്തിക്കുന്നു. ചിത്രത്തില്‍ ശ്രീജിത്‌ വിജയ്‌, മീരാ നന്ദന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മെഗാ മീഡിയാ ഫിലിംസിന്റെ ബാനറില്‍ ജോണ്‍ ജോസഫ്‌ നിര്‍മിക്കുന്ന ടൂറിസ്റ്റ്‌ ഹോമില്‍ ഇവരെ കൂടാതെ ഹേമന്ത്‌ മേനോന്‍, രജത്‌ മേനോന്‍, കലാഭവന്‍ മണി, റോഷന്‍, സൈജു കുറുപ്പ്‌, നെടുമുടി വേണു, മധുപാല്‍, ഇടവേള ബാബു, കൊച്ചുപ്രേമന്‍, കുഞ്ചന്‍, നാരായണന്‍കുട്ടി, കോട്ടയം നസീര്‍, ലിഷോയ്‌, നിയാസ്‌ ബക്കര്‍, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, ശ്രീജിത്‌ രവി, സരയു, ലെന, തെസ്‌നിഖാന്‍, ശ്രീലതാ നമ്പൂതിരി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ടൂറിസ്റ്റ്‌ ഹോം. അവിടത്തെ പത്തു മുറികളിലും താമസക്കാരുണ്‌ട്‌. വിവിധ കാര്യങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍നിന്നും എത്തിയവര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ സമൂഹത്തിന്റെ കണ്ണുകള്‍ ഈ ടൂറിസ്റ്റ്‌ ഹോമിലേക്ക്‌ നീളുന്നു. അതോടെ അവിടെ മറഞ്ഞിരുന്ന സത്യങ്ങള്‍ പരസ്യമാകുന്നു.

യൗവനത്തിന്റെ ചോരത്തിളപ്പില്‍ പറ്റിയ പാപഭാരവുമായി കഴിയുന്ന രണ്‌ടു യുവാക്കള്‍. അടുത്തുള്ള മെഡിക്കല്‍ കോളജില്‍ പേരക്കുട്ടിയുടെ ചികിത്സയ്‌ക്ക്‌ എത്തിയ മുത്തച്ഛന്‍, കാക്കിയിട്ട്‌ അനാശാസ്യത്തിനെത്തിയ നിയമപാലകനും വേശ്യയും, ഭര്‍ത്താവിന്റെ ചികിത്സാ ചെലവിന്‌ പണമുണ്‌ടാക്കാന്‍ ശരീരം വല്‍ക്കാനെത്തിയ സ്‌ത്രീ, ഇന്റര്‍വ്യൂവിനെ ഭയക്കുന്ന ഉദ്യോഗാര്‍ഥിയും സുഹൃത്തും, മനഃശാന്തി നേടാന്‍ ഉപദേശിക്കുന്ന ജ്യോത്സ്യന്‍, അച്ഛന്റെ അപഥസഞ്ചാരം ഓര്‍മിപ്പിക്കാന്‍ എത്തുന്ന മകള്‍, ഭര്‍ത്താവിന്റെ സുഹൃത്ത്‌ ദാനംചെയ്‌ത ഗര്‍ഭം അലസിപ്പിക്കാന്‍ എത്തിയ യുവതി, സ്ഥിരമായി വന്‍തുകയ്‌ക്ക്‌ ചീട്ടുകളിക്കുന്ന ഒരു സംഘം. ഇവരാണ്‌ ടൂറിസ്റ്റ്‌ ഹോമിലെ താമസക്കാര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ്‌ മോഹന്‍, ഛായാഗ്രഹണം- ഫിറോസ്‌ ഖാന്‍, ഗാനരചന- റഫീഖ്‌ അഹമ്മദ്‌, സംഗീതം- ജസ്‌നിഫര്‍, കല- രമേശ്‌ ഗുരുവായൂര്‍, മേക്കപ്‌- രാജേഷ്‌ നെന്മാറ, വസ്‌ത്രാലങ്കാരം- സുനില്‍ റഹ്‌മാന്‍, സ്റ്റില്‍സ്‌- ലിജോ, എഡിറ്റര്‍- മഹേഷ്‌ നാരായണന്‍, കോ- ഡയറക്‌ടര്‍- മാത്യൂസ്‌ ഏബ്രഹാം, പ്രൊഡ. എക്‌സിക്യൂട്ടീവ്‌- പാപ്പച്ചന്‍ ധനുവച്ചപുരം, വിതരണം- ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്‌ റിലീസ്‌.- എ.എസ്‌. ദിനേശ്‌.
ടൂറിസ്റ്റ്‌ ഹോം: ശ്രീജിത്‌ വിജയ്‌, മീരാ നന്ദന്‍ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക