Image

ഫോമാ ഹെല്‍പ്പ്‌ ലൈന്‍ അടിയന്തര സഹായം തേടുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
ഫോമാ ഹെല്‍പ്പ്‌ ലൈന്‍ അടിയന്തര സഹായം തേടുന്നു
ന്യൂയോര്‍ക്ക്‌: സെപ്‌റ്റംബര്‍ 30-ന്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായ ജോബി ജോണിന്റെ (31 വയസ്‌) കുടുംബ സഹായ ഫണ്ടിലേക്ക്‌ ഫോമ അടിയന്തര സഹായം അഭ്യര്‍ത്ഥിക്കുന്നു.

കൂത്താട്ടുകുളം, അരീക്കര സ്വദേശിയായ ജോബിയുടെ സംസ്‌കാര ചടങ്ങുകള്‍ ഒക്‌ടോബര്‍ 4-ന്‌ നടക്കും. ജോബിയുടെ മാതാപിതാക്കളുടേയും കുടുംബത്തിന്റേയും സഹായത്തിനായി ഫോമ നടത്തുന്ന ഫണ്ട്‌ സ്വീകരണത്തിലേക്ക്‌ www.fomaahelpline.com വഴി സംഭാവനകള്‍ നല്‍കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോമാ ഹെല്‍പ്പ്‌ ലൈന്‍ കോര്‍ഡിനേറ്റര്‍ സജീവ്‌ വേലായുധന്‍ (562 310 6630), ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ (917 439 0563) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക