Image

ഫൊക്കാനാ ഷിക്കാഗോ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഒക്‌ടോബര്‍ 9-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
ഫൊക്കാനാ ഷിക്കാഗോ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഒക്‌ടോബര്‍ 9-ന്‌
ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്റെ ഭാഗമായി ഷിക്കാഗോ റീജിയണല്‍ മത്സരം ഒക്‌ടോബര്‍ 9-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടെ (7800 Lyons, Mortongroove) ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

5 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. വിജയികള്‍ക്ക്‌ ഒക്‌ടോബര്‍ 29-ന്‌ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹതയുണ്ടായിരിക്കും. നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റിനൊപ്പം യഥാക്രമം 5,000, 1000, 500 ഡോളര്‍ കാഷ്‌ അവാര്‍ഡുകള്‍ നല്‍കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ടോമി അംമ്പേനാട്ട്‌ (630 992 1500), മറിയാമ്മ പിള്ള (847 987 5184).
ഫൊക്കാനാ ഷിക്കാഗോ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഒക്‌ടോബര്‍ 9-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക