Image

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ മത്സര പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.

നിബു വെള്ളവന്താനം Published on 04 October, 2011
ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ മത്സര പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്ക് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജിയനായ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ പുത്രിക സംഘടനയായ സണ്‍ഡേ സ്‌ക്കൂള്‍ അസോസിയേഷന്‍ 9 മുതല്‍ 16 വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ നടത്തിയ മത്സര പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. പെന്റ് ചര്‍ച്ച് ഓഫ് ഗോഡ് ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഐപിസി, ന്യൂജേഴ്‌സി ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി എന്നീ സഭകള്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ന്യൂയോര്‍ക്കിലുള്ള ഷാമിനേഡ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ 21-ാം മത് വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച് എട്ടിന് ശനിയാഴ്ച വിതരണം ചെയ്യുമെന്ന് സണ്‍ഡേ സ്‌ക്കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ റവ.ആല്‍വിന്‍ ഡേവിഡ് അറിയിച്ചു.

മാസച്ചൂസറ്റ്‌സ്, കണറ്റിക്കട്ട്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സി.യും ഉള്‍പ്പെടെ ഐ.പി.സി. ഈസ്റ്റേണ്‍ റീജിയന്‍ സഭകളില്‍ നിന്നുള്ള സഭശുശ്രൂഷകരും ദൈവമക്കളും ഈ റീജിയന്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ മത്സര പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക