Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും

മൊയ്തീന്‍ പുത്തന്‍ചിറ Published on 04 October, 2011
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും

ന്യൂയോര്‍ക്ക് : കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും അതിവിപുലമായി കൊണ്ടാടി.

സെപ്തംബര്‍ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. വാദ്യഘോഷങ്ങളുടെയും ബാന്റു മേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റതിനു ശേഷം പ്രസിഡന്റ് സണ്ണി പണിക്കര്‍ ഭദ്രദീപം കൊളുത്തി ആഘോഷച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയും ഓണസന്ദേശം നല്കുകയും ചെയ്തു.

ജോര്‍ജ്ജ് കൊട്ടാരത്തില്‍ മുഖ്യാതിഥിയായ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ബഹു. ടോണി അലെവായെ സദസ്സിനു പരിചയപ്പെടുത്തി.സെനറ്ററെക്കൂടാതെ, ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ പി.കെ. സ്റ്റീഫന്‍ (ഡപ്യൂട്ടി കമ്മീഷണര്‍ , കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ), സ്വരണ്‍ജിത് സിംഗ് (പ്രസിഡന്റ്, സിഖ് അസോസ്സിയേഷ
ന്‍ ‍), അഹമ്മദ് ഷാക്കിര്‍ (വൈസ് പ്രസിഡന്റ്, ഏഷ്യന്‍ പസിഫിക് അമേരിക്കന്‍ ലേബര്‍ അലയന്‍സ് ആന്‍ഡ് ഡി.സി. 37 യൂണിയന്‍ ഡലിഗേറ്റ്), ശ്രീമതി ലീലാ മാരേട്ട് (എക്‌സി.വൈസ് പ്രസിഡന്റ്, ഫൊക്കാന), ബെഞ്ചമിന്‍ ജോര്‍ജ്ജ് (നാഷണല്‍ ഫൈനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ , ഫോമ) എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി.പതിവിനു വിപരീതമായി സമീപപ്രദേശങ്ങളില്‍നിന്ന് നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.ജോണ്‍ പോള്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയുംഅനിയന്‍ മൂലയിലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളുംആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ലൂക്കോസ് ആയിരുന്നു അവതാരകന്‍. ട്രഷറര്‍ സിറിയക് തോട്ടത്തിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷവും നാല്പതാമത് വാര്‍ഷികാഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക