Image

കമല്‍ ചിത്രം `നടന്‍', രമ്യ നായിക

Published on 22 July, 2013
കമല്‍ ചിത്രം `നടന്‍', രമ്യ നായിക
പ്രശസ്‌ത സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന `നടന്‍' എന്ന ചിത്രത്തില്‍ യുവനടി രമ്യാ നമ്പീശന്‍ നായികയാകുുന്നു. രമ്യ നാടകനടിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജയറാമാണ്‌ നായകന്‍. നാടക അഭിനേതാക്കളുടെ ജീവിതമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു പ്രക്ഷോഭകാരിയുടെ നാടകട്രൂപ്പില്‍ ചേരുന്ന നടിയെയാണ്‌ രമ്യ അവതരിപ്പിക്കുക. പിന്നീട്‌ ആ നടകട്രൂപ്പിന്റെ ഉടമയുമായി രമ്യയുടെ കഥാപാത്രം പ്രണയത്തിലാകുന്നു. പിന്നീട്‌ പ്രത്യേക കാരണങ്ങളാല്‍ ഇവരുടെ പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ്‌ സിനിമ പുരോഗമിക്കുന്നത്‌.

സുരേഷ്‌ ബാബുവാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌.
കമല്‍ ചിത്രം `നടന്‍', രമ്യ നായികകമല്‍ ചിത്രം `നടന്‍', രമ്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക