Image

കിസ്‌വ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ലുലു ഗ്രൂപ്പിന്റെ 10 ലക്ഷം ദിര്‍ഹം

Published on 22 July, 2013
കിസ്‌വ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ലുലു ഗ്രൂപ്പിന്റെ 10 ലക്ഷം ദിര്‍ഹം
ദുബായ്: പത്തു ലക്ഷം കുട്ടികള്‍ക്കു വസ്ത്രം നല്‍കാനുള്ള കാരുണ്യ പദ്ധതി കിസ്‌വ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതറിയിച്ചത്. 

തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി ലക്ഷ്യം കണ്ടിരുന്നു. അതിനാലാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഒരു കുട്ടിക്ക് വസ്ത്രം നല്‍കുന്നതിന് നാല്‍പ്പത് ദിര്‍ഹമാണ് ചെലവ്. ലുലു ഗ്രൂപ്പ് ഇതിനായി പത്തു ലക്ഷം ദിര്‍ഹം സംഭാവന നല്‍കുന്നു. ഏകദേശം ഒന്നര കോടി രൂപയ്ക്ക് മുകളില്‍ വരുമിത്. 

വിവിധ രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇ റെഡ്ക്രസന്റ്, ഇത്തിസലാത്ത്, ഡു എന്നിവരും സഹകരിക്കുന്ന പദ്ധതിയില്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
muhammad shafi saquafi Lulu exchage 2013-07-23 04:28:14
കാരുണ്യം പെയ്തിറങ്ങുന്ന റമളാന് മാസത്തില് മനുഷ്യ സ്നേഹിയും, മുപ്പതിനായിരത്തോളം വരുന്ന കുടുംബത്തിന് മറക്കാനാകാത്ത സന്തോഷകരമായ ജീവിതത്തിന് അവസരം നല്കിയ മഹാമനീഷി, കേരള ജനതയുടെ അഭിമാന പുത്രന് എം. എ യൂസുഫലി സാഹിബിന്റെ കച്ചവടത്തില് പൂരോഗതിക്ക് വേണ്ടി പ്രാത്ഥിക്കണമെന്നാണ് ഈ കുറിപ്പു കാരന്റെ അപേക്ഷ. ഈ സമൂഹത്തിന് വേണ്ടി കോടികള് ഒരു മടിയും കൂടാതെ ചിലവഴിക്കാന്  തയ്യാറാകുന്ന ആ വലിയ മനസ്സിനെ വാനോളം ഉയര്ത്തുന്നു,,,, യൂസുഫലി ക്കാക്ക് എല്ലാ വിധ കാരുണ്യവും അല്ലാഹു ചൊരിയട്ടെ എന്ന പ്രാര്ത്ഥനയോടെ ,,,,,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക