Image

പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായി

ഷാജി രാമപുരം Published on 22 July, 2013
പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായി
ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട്‌ വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്‌) ഡോ. ജോസ്‌ കാനാട്ടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. ജൂലൈ പതിനേഴാം തീയതി വിളിച്ചുകൂട്ടിയ ടെലഫോണ്‍ കോണ്‍ഫ്രന്‍സില്‍ വച്ച്‌ അസോസിയേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു താത്‌ക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്‌തു.

വളരെ വര്‍ഷങ്ങളായി ഫെയിസ്‌ബുക്കിലും മറ്റ്‌ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഗ്രൂപ്പായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കെല്ലാം ഉപകാരപ്രദമായ നിലയില്‍ ഒരു റജിസ്‌ട്രേഡ്‌ സംഘടനയായി പ്രവര്‍ത്തിക്കണമെന്നുള്ള ആഗ്രഹം തുടങ്ങിയിട്ട്‌ നാളുകള്‍ ഏറെ ആയി. ആ ആഗ്രഹമാണ്‌ ജൂലൈ 17ന്‌ കൂടിയ കോണ്‍ഫറന്‍സില്‍ സാക്ഷാത്‌ക്കരിച്ചത്‌. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സ്‌ ആയിരുന്നുവെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകര്‍ യോഗത്തില്‍ പങ്കെടുത്തത്‌ ഇതുപോലൊരു സംഘടയുടെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

മാത്യു മൂലേച്ചേരിലിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രവാസി മലയാളി ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചെയര്‍മാനായി ഡോ. ജോസ്‌ കാനാട്ടിനെയും, ഷീല ചെറു (വൈസ്‌ ചെയര്‍മാന്‍ ), പ്രവീണ്‍ പോള്‍ (ജനറല്‍ സെക്രട്ടറി), ത്രേസ്യാമ്മ നാടാവള്ളില്‍ (ജോ. സെക്രട്ടറി), പി.പി. ചെറിയാന്‍ (ട്രഷറര്‍ ), സോണി വടക്കേല്‍ (ജോ. ട്രഷറര്‍ ), മാത്യു വൈരമണ്‍ (ലീഗല്‍ അഡ്വൈസര്‍ ), വിനോദ്‌ കെയാര്‍ക്കെ (ലീഗല്‍ അഡ്വൈസര്‍ ), ഷാജി രാമപുരം (പിആര്‍ഒ), എ.സി ജോര്‍ജ്‌ (പിആര്‍ഒ), ടിബി അടൂര്‍ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ജോര്‍ജ്ജിയ), ബിനീഷ്‌ മാത്യു (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഡലവയര്‍ ), ജോസ്‌ മാത്യു (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ന്യൂജേഴ്‌സി), ജോണ്‍ ഏബ്രഹാം (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഓക്കലഹോമ), അഡ്വ.ജയിന്‍ മാത്യു മുണ്ടയ്‌ക്കല്‍ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഫ്‌ലോറിഡ ), മാത്യു നെല്ലിക്കുന്ന്‌ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ടെക്‌സസ്‌), തോമസ്‌ എം. തോമസ്‌ (കമ്മിറ്റി മെംബര്‍ ), ഷീല മാത്യൂസ്‌ (കമ്മിറ്റി മെംബര്‍ ) എന്നിവരെയും ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ ചെയര്‍മാനായി ചാര്‍ളി വര്‍ഗീസ്‌ പടനിലത്തെയും (ഹൂസ്റ്റണ്‍ ), സെക്രട്ടറിയായി തോമസ്‌ രാജനെയും (ഡാലസ്‌) തിരഞ്ഞെടുത്തു. ഇന്ന്‌ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ ഇതുപോലൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ച്‌ സംസാരിക്കുകയും സംഘടനയുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്ന്‌ എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്‌തു.
പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായിപ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായി
Join WhatsApp News
Aman 2013-07-22 21:35:01
Aur sala aah gaya aur ek naya sitara federation. log FOKANA/FOMAA se thag gaya aur us ke beech me se aah gaya naya sitara. en logo ka nasib me kya likha he, kisi ko patha he. es sal Kerala me jake shor majayenge aur akale sal shor phizal jayenge. Netha ban ne ka shock he tho Kerala jaise das panthah (10 to 15) federation hame america me bhi ban na he. ye bhghavan ke kel nahi he, ye admi ka chal he. Netha bano aur apna kisa bharo. Kissa kurzi kha.
Jack Daniel 2013-07-23 03:51:40
The next Malayalee organization will be 
Pissed off Malayalee Federation (POMF)
John Cherupil 2013-07-23 05:06:37
We are forming another Malayalee Organization called "AMMA" for the well being of Malayalees all over the world and North America.Very well connected with Political leaders in India. You are welcome to join us also.
അവശർ ആലംബഹീനർ 2013-07-23 09:49:22
ചിലപ്പോൾ തോന്നും അമേരിക്കൻ മലയാളി സമൂഹത്തിനു പ്രത്യേകിച്ച് സംഘടനകളെ വിഘടിപ്പിക്കുകയും പുതിയത് സംഘടിപ്പിക്കുകയും ചെയ്യുത് അതിന്റെ തലപ്പത്ത് കേറി ഇരിക്കുന്നവര്ക്ക് മാനസികമായ രോഗം എന്തെങ്കിലും കാണും എന്ന്. കഴിഞ്ഞ മുപ്പതു വര്ഷത്തിലേറെ അമേരിക്കയിൽ താമസിക്കുകയും പല സംഘടനകളുടെയും മേലാളാന്മാരായി ചൊറികുത്തി ഇരിക്കുകയും അതുപോലെ ഒരേ സമയത്ത് പല സംഘടനകളുടെയും ചുമതലകൾ വഹിക്കുകയും ഒത്താൽ എതിര് ഗ്രൂൂപ്പി;ലും ഏതെങ്കിലും സ്ഥാനം എടുത്തു വിലസിയ മഹാന്മാരുടെ ചിത്രങ്ങളാണ് ഇന്ത്യയിലെ തീവണ്ടി ആഫ്ഫിസുകളിൽ ഒട്ടിച്ചു വച്ചിരിക്കുന്നതുപോലെ ഇവിടെ നിരത്തിയിരിക്കുന്നത്. ആര്ക്കും ഇവിടെ ഒരു ചുക്കും ചെയാൻ കഴിയില്ല എന്നരിന്ഹിട്ടും ഇങ്ങനെ സംഘടനകളെ ഉണ്ടാക്കുന്ന വിധ്വാന്മാരുടെയും ചിത്രങ്ങൾ ശരിക്ക് നോക്കി വച്ചിരിക്കുന്നത് വരുകാലത്ത് ഉപകരിക്കും. വീട്, കുടുംബം, ഒരേ ലാസ്റ്റ് നെയിം ഉള്ളവര്, പഞ്ചായത്ത്, ജില്ല, ഗ്രാമം അങ്ങനെ പന്നി പ്രസവിക്കുന്നതുപോലെ സംഘടനകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളെ കാലു പിടിച്ചു അപ്ക്ഷിക്കുകയാണ് ദിവ് ചെയ്യത് ഞങ്ങളെ ജീവിക്കാൻ അനുവധിക്കു. മതവും രാഷ്ട്രീയവും മുകളില നിന്നുനം നിങ്ങൾ അടിയിൽ നിന്നും തുടങ്ങിയാൽ ഞങ്ങള്ക്ക് എന്ത് ചെയാൻ കഴിയും. ചില്ല് മേടയിൽ ഇരുന്നു ഞങ്ങളെ കല്ല്‌ എറിയല്ലേ?
ഒരു സാദാ മലയാളി 2013-07-23 12:00:43
കാരണവന്മാര്‍ പറയുന്ന ഒരു ചൊല്ലുണ്ട് (പഴഞ്ചൊല്ല് അല്ല) "വീട് നന്നാക്കിയിട്ട് നാട് നന്നാക്കാന്‍". അതായത് നാം നന്നായാല്‍ വീട് നന്നാകും, വീട് നന്നായാല്‍ നാട് നന്നാകും, നാട് നന്നായാല്‍ ലോകം നന്നാകും..!! ഇവരിതാ വീടും നാടും നന്നാക്കാതെ ലോകം നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. കൈയ്യിലിരിക്കുന്നതിനെ കളഞ്ഞ് പറക്കുന്നതിനെ പിടിക്കാന്‍ ശ്രമിക്കുന്ന നേതാക്കളും ഇതില്‍ ഉള്‍‌പ്പെട്ടത് അത്ഭുതം തന്നെ.

Unni 2013-07-23 13:14:58
I wonder how long this association will last. I can't believe some of the people in here just to show of their name and picture..... Good luck to you all. I like the comment from "Oru Sadha Malayalee" and thinking how true it is on what he wrote. Take care of your Family first. Think about your kids first before you go out and try to save the world.
vayanakkaran 2013-07-23 21:56:53
ഈ ചേട്ടന്മാരും ചേച്ചിമാരും യു. ഡി. എഫ് ആണോ എൽ. ഡി. എഫ് ആണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക