Image

കൃതിയെ ആഭാസകരമായി ചിത്രീകരിച്ചെന്ന്‌ ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി കോടതിയില്‍

Published on 23 July, 2013
കൃതിയെ ആഭാസകരമായി ചിത്രീകരിച്ചെന്ന്‌ ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി കോടതിയില്‍
കോഴിക്കോട്‌: വയലാര്‍ അവാര്‍ഡ്‌ നേടിയ തന്‍െറ കൃതിയെ ആഭാസകരമായി ചിത്രീകരിച്ചതിനും മാനഹാനി ഉണ്ടാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനുമെതിരെ കെ.പി. രാമനുണ്ണി കോടതിയെ സമീപിച്ചു. കൃതി പ്രസിദ്ധീകരിച്ച മാസികക്കും ഡോ. എം.എം. ബഷീറിനുമെതിരെയാണ്‌ രാമനുണ്ണി കോടതിയെ സമീപിച്ചത്‌.

തന്റെ `ജീവിതത്തിന്‍െറ പുസ്‌തകം' എന്ന കൃതിയെ ആഭാസകരമായി ചിത്രീകരിച്ചുവെന്ന്‌ രാമനുണ്ണി പറഞ്ഞു. നോവലിലെ ഭാഗങ്ങള്‍ വളച്ചൊടിച്ച്‌ അത്‌ അശ്‌ളീലമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഡോ. എം.എം. ബഷീര്‍ ലേഖനത്തിലൂടെ ശ്രമിച്ചു. നോവലിസ്റ്റ്‌ അസാന്മാര്‍ഗികനാണെന്നും വളഞ്ഞ മാര്‍ഗത്തിലൂടെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുന്നവനാണെന്നും അടിസ്ഥാനരഹിതമായി ലേഖനത്തില്‍ ആരോപിച്ചെന്നും രാമനുണ്ണി ചൂണ്ടിക്കാട്ടി.

മാസികയുടെ എഡിറ്റര്‍ സി.കെ. ആനന്ദന്‍പിള്ളയെയും ബഷീറിനെയും പ്രതിചേര്‍ത്ത്‌ അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവര്‍ മുഖേന കോഴിക്കോട്‌ ഒന്നാം ക്‌ളാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌. മജിസ്‌ട്രേറ്റ്‌ പി.ടി. പ്രകാശന്‍ ഹരജി ഫയലില്‍ സ്വീകരിച്ച്‌ എതിര്‍ കക്ഷികള്‍ക്ക്‌ സമന്‍സ്‌ അയക്കാന്‍ ഉത്തരവിട്ടു.
Join WhatsApp News
rajuthomas001@yahoo.com 2013-07-23 13:09:32
രാമനുണ്ണിക്കേസ്: ഇങ്ങനെ വല്ലതുമൊക്കെ കേൾക്കട്ടെ. ഇതിൽ ഒരു രസമുണ്ട്. കാര്യം സാഹിത്യമാണല്ലൊ. വാദിയും പ്രതിയും പ്രസിദ്ധരാണുതാനും.
വിദ്യാധരൻ 2013-07-23 16:36:03
എന്റെ അച്ചൻ പറഞ്ഞൊരു കഥയാണ്.  വളരെ കായികാഭ്യാസം അറിയാവുന്ന ഒരാൾ വൈകുന്നേരം ജനങ്ങൾ കൂടിനിന്നിരുന്ന ചന്തയിൽ വന്നു കമിഴുന്നു കിടന്നിട്ടു തന്നെ ആർക്കെങ്കിലും മലർത്തിയടിക്കാമോ എന്ന് വെല്ലു വിളിച്ചു. അവിടെ നിന്നിരുന്ന പല ചെറുപ്പക്കാരും ബലവാന്മാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് അയ്യാളെ മലർത്തി അടിക്കാൻ ശ്രമിച്ചെങ്കിലും ആര്ക്കും കഴിഞ്ഞില്ല.  ഇതെല്ലാം കണ്ടു അങ്ങകലെ മുറുക്കി കൊണ്ടിരുന്ന അറുപത്തിയഞ്ചു വയസുകാരാനായ കെലിമ്പൻ രാമൻ, ഒന്നു നീട്ടി തുപ്പിയിട്ട്  അടുത്തിരുന്നവരോടായി പറഞ്ഞു ഞാൻ ഒന്ന് നോക്കട്ടെ ഇവനെ ഒന്ന് മലർത്താമോ എന്ന്. അങ്ങനെ പറഞ്ഞു അയ്യാൾ കായികാഭ്യാസിയുടെ അടുത്തു ചെന്ന് കുനിഞ്ഞ് അയ്യാളുടെ വയറ്റിൽ എവിടെയോ ഉള്ള മർമ്മത്തിൽ അമര്ത്തി ഒരു കൈകൊണ്ടു അയ്യാളുടെ തിരിക്കുകയും അയ്യാൾ അയ്യോ എന്ന ശബ്ദത്തോടെ മലർന്നടിക്കുകയും ചെയ്യുത്. എന്നതുപോലെ ഡോക്ടർ ബഷീർ രാമനുണ്ണിയുടെ മർമ്മത്ത് കേറിപിടിച്ച് അയാളുടെ തുണി ഉരികയും അയാളുടെ കൈൽ എന്താണ് യഥാർതത്തിൽ ഉള്ളത് എന്ന് പൊതു ജനത്തിനു കാണിച്ചു കൊടുത്തപ്പോൾ അകെ  പ്രശ്നമായി.  ഇപ്പോൾ ഉടു വസ്ത്രം തിരികെ മേടിക്കാൻ കോടതിയെ സമിപിചിരിക്കുകയാണ് . അതുകൊണ്ട് എല്ലാവരും ജാഗ്രതൈ!


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക