Image

ഡോ. കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം ജഗദല്‍പുരില്‍

Published on 23 July, 2013
ഡോ. കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം ജഗദല്‍പുരില്‍
കൊച്ചി: ഛത്തീസ്ഗഢിലെ ജഗദല്‍പുര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ റവ.ഡോ. ജോസഫ് കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം സെപ്റ്റംബര്‍ 17നു ജഗദല്‍പുര്‍ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കും. രാവിലെ 9.30നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകശുശ്രൂഷകള്‍ തുടങ്ങും. 

നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തുകുളങ്ങര വചനസന്ദേശം നല്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, റായ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അഗസ്റ്റിന്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക് പാലാത്ര എന്നിവര്‍ മെത്രാഭിഷേക ശുശ്രൂഷകളിലും ദിവ്യബലിയിലും സഹകാര്‍മികരാകും. വിവിധ രൂപതകളിലെ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ മെത്രാഭിഷേകശുശ്രൂഷകളില്‍ പങ്കെടുക്കുമെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ.ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

ഡോ. കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം ജഗദല്‍പുരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക