Image

ചാക്രിക ലേഖനം മലയാള പരിഭാഷ പ്രകാശനം ചെയ്തു

Published on 23 July, 2013
 ചാക്രിക ലേഖനം മലയാള പരിഭാഷ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം വിശ്വാസത്തിന്റെ വെളിച്ചം (ലൂമെന്‍ ഫീദേയി), മലയാള പരിഭാഷ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ജോണ്‍ വിനേഷ്യസിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. 

ഫാ. മാത്യു തുണ്ടത്തിലാണ് പരിഭാഷ നടത്തിയത്. ഒരു പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പരിഭാഷയാണ് വിശ്വാസത്തിന്റെ വെളിച്ചം. ചടങ്ങില്‍ കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഫാ. മാത്യു തുണ്ടത്തില്‍ ഒസിഡി, ഫാ. സിറില്‍ പുതിയപറമ്പില്‍ ഒസിഡി, ഫാ. ഷാജി സില്‍വ എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക