Image

മലാലയുടെ ജീവിതമാതൃക വെല്ലുവിളിയായി സ്വീകരിക്കണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്

പി. പി. ചെറിയാന്‍ Published on 25 July, 2013
മലാലയുടെ  ജീവിതമാതൃക വെല്ലുവിളിയായി സ്വീകരിക്കണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്
മസ്‌കിറ്റ് : പാക്കിസ്ഥാന്‍ സ്വാത്ത് താഴ് വരയില്‍ ഇസ്ലാമിക്ക് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുകയും, രണ്ടാംകിട പൗരന്മാരായി കണക്കാകുകയും ചെയ്ത പാക്ക് താലിബാന്റെ നടപടികള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റേയും, തുല്യ നീതിയുടേയും നിഷേധമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും, ഇതിനെതിരെ യുവതികളെ ബോധവല്‍ക്കരിക്കുന്നതിന്, സ്വന്തം ജീവിതം പോലും ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധയാകുകയും ചെയ്ത മലാലയുടെ ശിരസ്സില്‍ വെടിയുണ്ടകള്‍ കൊണ്ടു കിരീടം അണിയിച്ച പാക്ക് താലിബാന്‍ സഹോദരങ്ങളെ, പകയോ വിദ്വേഷമോ കൂടാതെ സ്‌നേഹിക്കുവാന്‍ പ്രതിജ്ഞയെടുത്ത മലാലയുടെ ജീവിത മാതൃക ക്രൈസ്തവ വിശ്വാസികള്‍ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ തയ്യാറാകണമെന്ന് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ്. ഉവ. ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് നിര്‍ദ്ദേശിച്ചു.#ോപതിനാറാം ജന്മദിനം ആഘോഷിച്ച മലാല ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു എപ്പിസ്‌ക്കോപ്പാ. വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചു നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറിയ മലാലയുടെ മുമ്പില്‍ മരണംപോലും പരാജയപ്പെട്ടു ശിരസ്സ് നമിച്ച യാഥാര്‍ത്ഥ്യം നാം കണ്ടതാണ്. തിരുമേനി പറഞ്ഞു. ഫലഭൂയിഷ്ഠമായ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ പാകി സ്വന്തം നീരും ചോരയും നല്‍കി ഗുണമേന്മയേറിയ ധാന്യകതിരുകള്‍ വിളയിച്ചെടുത്ത എബ്രഹാം  ലിങ്കണും, മഹാത്മാഗാന്ധിയും, നെല്‍സണ്‍ മണ്‌ഡേലയും പിന്തുടര്‍ന്ന പാതയിലൂടെ മുന്നേറുവാന്‍ നാമും പ്രതിജ്ഞയെടുക്കേണ്ടതാണ്. തിരുമേനി ഉദ്‌ബോധിപ്പിച്ചു.

പാപമരണത്തിനധീതമായ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുക്കുവാന്‍ ഭൂമിയിലവതരിച്ച, ഐഹീക ജീവിതത്തില്‍ അദ്ധ്‌ഴാനിക്കുന്നവരുടേയും, ഭാരം ചുമക്കുന്നവരുടേയും, സമൂഹത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടവരുടേയും അത്താണിയായിമാറിയ, ജീവനുള്ള ദൈവത്തിന്റെ വാസസ്ഥലമായ ദേവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയവര്‍ക്കെതിരെ ചാട്ടവാര്‍ ഓങ്ങിയ, കപടഭക്തിക്കാരായ പരീശന്മാരേയും, ശാസ്ത്രിമാരേയും മുഖം നോക്കാതെ വിമര്‍ശിച്ച, ശുദ്രവസ്ത്രധാരികളായി ഹൃദയത്തില്‍ കാപട്യവും, വഞ്ചനയും, പകയും, വിദ്വേഷവും, അസൂയയും, അധികാര മോഹവും, കുത്തിനിറച്ചു ഭക്തിയുടെ പരിവേഷം ധരിച്ചു സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളിലിരുന്നവരെ വെള്ളതേച്ച ശവകല്ലറകളോടു ഉപമിച്ച, പാപം ഒഴികെ മനുഷ്യര്‍ക്ക് തുല്യനായി പരീക്ഷപ്പെട്ടുവെങ്കിലും, വീണുപോകാതെ അതിനെയെല്ലാം വിജയകരമായി തരണം ചെയ്തു, അധികാരികളുടെ മുഖത്ത് നോക്കി അവര്‍ ചെയ്യുന്ന ദുഷ്പ്രവര്‍ത്തികളെ സധൈര്യം വിളിച്ചു പറഞ്ഞ്, അന്ധകാര ശക്തികള്‍ക്ക് പേടിസ്വപ്നമായി മാറിയ ക്രിസ്തുവിനെ ക്രൂശിക്കുവാന്‍ ഏല്‍പിച്ച ന്യൂനപക്ഷ സമൂഹം ഈ കാലഘട്ടത്തില്‍ ഭൂരിപക്ഷമായി മാറിയിരിക്കുന്നു. അതികഠിനമായ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഹൃദയത്തെ വീണ്ടും വീണ്ടും കഠിനപ്പെടുത്തിയ ഫറവോനും സൈന്യത്തിനും നേരിട്ട വിധിയാണ് ഭൂരിപക്ഷത്തിന് അനതിവിദൂര ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്.

ദൈവത്തേയും സാത്താനേയും ഒരു പോലെ സേവിക്കുവാന്‍ സാധ്യമല്ല. ദൈവമക്കളെ ദൈവത്തില്‍ നിന്നും അകറ്റി കളയുന്നതിനാണ് സാത്താന്‍ ശ്രമിക്കുന്നത്. നശിച്ചുപോകുന്ന മര്‍ത്യശരീരത്തെ കുറിച്ചല്ല മറിച്ചു നിത്യതയിലേക്കു പ്രവേശിക്കുന്ന ജീവിതത്തെ കുറിച്ചുള്ള ദര്‍ശനമാണ് നാം പ്രാപിക്കേണ്ടത്. ദൈവരാജ്യത്തിന്റെ മര്‍മ്മം വെളിപ്പെടുത്തുവാനാണ് നമ്മെ വിളിച്ചു വേര്‍തിരിച്ചിരിക്കുന്നത്. ദൈവരാജ്യം ഭക്ഷണമോ, പാനീയമോ അല്ല, മറിച്ച് സമൃദ്ധിയായ നിത്യ ജീവന്റെ ഉറവിടമാണ്. ജൂബിലി വര്‍ഷം ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ടു പുതിയ ജീവിത പനഥാവിലൂടെ മുന്നേറുവാന്‍ ഇടയാകട്ടെ. ഡാളസ് സെന്റ് പോള്‍സ് ജൂബിലി വര്‍ഷ സമാപനദിനമായ ജൂലൈ21 ഞായറാഴ്ച ധ്യാനപ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌ക്കോപ്പാ. ഇടവക വികാരി റവ.ഒ.സി. കുര്യന്‍ സ്വാഗതവും, സെക്രട്ടറി ലിജു തോമസ് നന്ദിയും പറഞ്ഞു.


മലാലയുടെ  ജീവിതമാതൃക വെല്ലുവിളിയായി സ്വീകരിക്കണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്
Join WhatsApp News
Raju Thomas 2013-07-25 07:55:39
Mr. Cheriyan's report is quite powerful, except for split words words that should have been written as single words and for two too-long sentences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക