Image

ശശികല ടീച്ചറുടെ പ്രഭാഷണം ന്യൂയോര്‍ക്കില്‍

ഗണേശ് നായര്‍ Published on 25 July, 2013
ശശികല ടീച്ചറുടെ പ്രഭാഷണം ന്യൂയോര്‍ക്കില്‍
 മികച്ച വാഗ്മിയും ഹിന്ദു ഐക്യ വേദി പ്രസിഡന്റും ആയ ശ്രീമതി ശശികല ടീച്ചര്‍ ജൂലൈ 28 ഞായറാഴ്ച 2.30 നു ന്യൂഹൈഡ് പാര്‍ക്കിലുള്ള(100 Lakeville Road) വൈഷ്ണവ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രഭാഷണം നടത്തുന്നു.

ഹൈന്ദവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ വിശദമായി പ്രതിപാദിക്കുന്നതിനൊപ്പം, ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദുക്കളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പകര്‍ന്നു തരാന്‍ പ്രാപ്തമായ വാക്കുകള്‍ക്കായി പ്രതീക്ഷയോടെ പ്രവര്‍ത്തകരും വിശ്വാസികളും ഉറ്റു നോക്കുന്നു. പ്രായോഗിക ജീവിതത്തില്‍ ഭാരതീയ ചിന്താശകലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിലയിലും അവരുടെ പ്രഭാഷണം വേറിട്ടൊരു അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കെ.എച്ച്.എന്‍.എ ന്യൂയോര്‍ക്ക് റീജിയനും, മഹിമ, എസ്എന്‍എ, എന്‍ബിഎ തുടങ്ങിയ വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഗണേശ് നായര്‍ : 917 974 1890
ശ്രീകുമാര്‍ ഉണ്ണിത്താന്‍ : 914 886 2655


ശശികല ടീച്ചറുടെ പ്രഭാഷണം ന്യൂയോര്‍ക്കില്‍
Join WhatsApp News
എസ്കെ 2013-07-25 17:21:31

ഫൊക്കാന മത സൗഹാര്‍ദ്ദ സെമിനാര്‍ 

ശശികല ടീച്ചറുടെ പ്രഭാഷണം

രണ്ടും ന്യുയോര്‍ക്കില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക