Image

റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ ആനുവല്‍ ഷോ നവംബര്‍ 12-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ ആനുവല്‍ ഷോ നവംബര്‍ 12-ന്‌
ഡാളസ്‌: ഡാളസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്ത വിദ്യാലയത്തിന്റെ ആറാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. നവംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചിലുള്ള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ശ്രുതിതാളലയങ്ങളുടെ അകമ്പടിയോടെ ശാസ്‌ത്രീയം, അര്‍ധശാസ്‌ത്രീയം, നാടോടി നൃത്തം, സിനിമാറ്റിക്‌, ബോളിവുഡ്‌, വെസ്റ്റേണ്‍, ഹിപ്പ്‌-പാഫ്‌ കൂടാതെ കര്‍ണ്ണാടിക്‌ മ്യൂസിക്‌, സിനിമാ ഗാനങ്ങളും അരങ്ങേറും.

സംഗീതത്തിന്റെ തരംഗമാലകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ കണ്ണിനും കാതിനും കുളിര്‍മ പകരാന്‍ വര്‍ണ്ണങ്ങള്‍ വാരിവിതറിക്കൊണ്ട്‌ മാസ്‌മരിക നൃത്തം ചടുലഭാവങ്ങളുമായി റിഥം ഓഫ്‌ ഡാളസിലെ കലാകാരന്മാരും കലാകാരികളും അരങ്ങുതിമര്‍ത്താടും. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഡാളില്‍ നടത്തപ്പെടുന്ന എല്ലാ സ്റ്റാര്‍ഷോകളിലും എ.ആര്‍. റഹ്‌മാന്‍ ഷോയിലും, റിഥം ഓഫ്‌ ഡാളസ്‌ നൃത്തകലാ ശില്‍പ്പം അരങ്ങേറിയിട്ടുണ്ട്‌.

റിഥം ഓഫ്‌ ഡാളസ്‌ 2011 ആനുവല്‍ ഷോയിലേക്കും ആഘോഷപരിപാടികളിലേക്കും എല്ലാവരേയും ഈ ഡാന്‍സ്‌ സ്‌കൂളിന്റെ മാനേജിംഗ്‌ ഡയറക്‌ടറായ ഷൈനി ഫിലിപ്പും സംഘാടകരും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി ഫിലിപ്പ്‌ (214 223 7529), നിഥിന്‍ ഫിലിപ്പ്‌ (214 783 1332).
റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ ആനുവല്‍ ഷോ നവംബര്‍ 12-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക