Image

ഫോമാ ജനറല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
ഫോമാ ജനറല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ 15-ന്‌
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ്‌ ഒക്‌ടോബര്‍ 15-ന്‌ ന്യൂയോര്‍ക്കില്‍ നടക്കുന്നു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവിലാണ്‌ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ്‌ നടക്കുന്നത്‌.

ഒക്‌ടോബര്‍ 15-ന്‌ രാവിലെ 10.30-ന്‌ ആരംഭിക്കുന്ന ജനറല്‍ കൗണ്‍സില്‍ ഒരുമണിക്ക്‌ അവസാനിക്കും. ഫോമയുടെ അംഗങ്ങളായിട്ടുള്ള മലയാളി അസോസിയേഷനുകള്‍ക്ക്‌ അഞ്ച്‌ പ്രതിനിധികളെ വീതം ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിനയ്‌ക്കാം. കാലാവധി പൂര്‍ത്തിയാക്കുന്ന ജുഡീഷ്യല്‍ കൗണ്‍സിലിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഒക്‌ടോബര്‍ 15-ന്‌ ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച്‌ നടക്കുന്നതാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോണ്‍ (ബേബി) ഊരാളില്‍ അറിയിച്ചു.

ജോണ്‍ എഫ്‌ കെന്നഡി എയര്‍പോര്‍ട്ടാണ്‌, ദൂരെനിന്നുവരുന്ന പ്രതിനിധികള്‍ക്ക്‌ സൗകര്യപ്രദം. ക്വാളിറ്റി ഇന്‍ (718 343 9600), ഫ്‌ളോറല്‍ പാര്‍ക്ക്‌ മോട്ടര്‍ ലോഡ്‌ജ്‌ (1 800 255 9680) തുടങ്ങിയവ താമസത്തിന്‌ തെരഞ്ഞെടുക്കാവുന്നതാണ്‌.
ഫോമാ ജനറല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക