Image

ഷിക്കാഗോ എക്യൂമെനിക്കല്‍ യൂത്ത്‌ ആന്‍ഡ്‌ ഫാമിലി റിട്രീറ്റ്‌ ഒക്‌ടോബര്‍ എട്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
ഷിക്കാഗോ എക്യൂമെനിക്കല്‍ യൂത്ത്‌ ആന്‍ഡ്‌ ഫാമിലി റിട്രീറ്റ്‌ ഒക്‌ടോബര്‍ എട്ടിന്‌
ഷിക്കാഗോ: വിവിധ ക്രൈസ്‌തവ വിശ്വാസാചാരങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന്‌ ഒരു കുടക്കീഴില്‍ സംഗമിക്കുന്ന ഷിക്കാഗോയിലെ പതിനാറ്‌ ആരാധനാ സമൂഹങ്ങളുടെ വലിയൊരു മാതൃകാ കൂട്ടായ്‌മയാണ്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോ.

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വിവിധ പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ എക്യൂമെനിക്കല്‍ സമ്മര്‍ കണ്‍വെന്‍ഷന്‍ അഥവാ അത്മീയ ഒത്തുചേരല്‍.

ഒക്‌ടോബര്‍ എട്ടിന്‌ ശനിയാഴ്‌ച ഡെസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ (240 Potter Road, Desplains, IL 60016) വെച്ചാണ്‌ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്‌.

എട്ടാംതീയതി ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി യുവജനധ്യാനം ആരംഭിച്ച്‌ വൈകിട്ട്‌ 4 മണിയോടുകൂടി സമാപിക്കും. പ്രസിദ്ധ ഇവാഞ്ചലിസ്റ്റ്‌ മാര്‍ക്ക്‌ നിമോ, ഫാ. തോമസ്‌ ലോയാ എന്നിവര്‍ യൂത്ത്‌ റിട്രീറ്റിന്‌ നേതൃത്വം നല്‍കും.

വൈകിട്ട്‌ 4 മണി മുതല്‍ 6 മണി വരെ കുടുംബങ്ങള്‍ക്കായുള്ള ധ്യാനത്തിന്‌ ഫാ. ജോസി ഏബ്രഹാം നേതൃത്വം നല്‍കും. വൈകിട്ട്‌ 6.30 മുതല്‍ 9 മണി വരെ പൊതുവായി നടക്കുന്ന ആത്മീയ വിരുന്നിന്‌ റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ നേതൃത്വം നല്‍കും.

`എഴുനേറ്റ്‌ പണിയുക' (Let us start Rebuilding) എന്നതാണ്‌ ഈവര്‍ഷത്തെ ചിന്താവിഷയം. ഈ സമ്പൂര്‍ണ്ണ കൂട്ടായ്‌മയിലേക്ക്‌ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ്‌ വെരി റവ. സ്‌കറിയാ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ, സെക്രട്ടറി മാത്യു കരോട്ട്‌ (ബാബു), ട്രഷറര്‍ ജേക്കബ്‌ ജോര്‍ജ്‌, കണ്‍വീനര്‍ ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, റവ. അലക്‌സ്‌ പീറ്റര്‍ (യൂത്ത്‌ റിട്രീറ്റ്‌ കോര്‍ഡിനേറ്റര്‍), കോ-കണ്‍വീനര്‍ റവ. റോയി പി. തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി. റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളില്‍ (224 217 7846), മാത്യു കരോട്ട്‌ (847 702 3065), ജേക്കബ്‌ ജോര്‍ജ്‌ (630 858 7853), ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), റവ. അലക്‌സ്‌ പീറ്റര്‍ (516 428 0722), റവ. റോയി പി. തോമസ്‌ (847 321 5464).
ഷിക്കാഗോ എക്യൂമെനിക്കല്‍ യൂത്ത്‌ ആന്‍ഡ്‌ ഫാമിലി റിട്രീറ്റ്‌ ഒക്‌ടോബര്‍ എട്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക