Image

ഞാവല്‍പ്പഴം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)

Published on 26 July, 2013
ഞാവല്‍പ്പഴം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
ഞാവല്‍പ്പഴത്തിന്‍
കറുപ്പിനെ തോല്‍പ്പിക്കും
കണ്ണാടിയില്‍ കണ്ടൊരായെന്‍
പ്രതിബിംബത്തെ

ക്രുദ്ധയാം മനസ്സാലെ
നോക്കി നിന്നീടുമ്പോള്‍
എന്തിനു ജനിച്ചു എന്നല്ല-
എന്തിനു ജനിപ്പിച്ചു എന്നതും ദുഖഃമായ്‌
പറഞ്ഞതത്രയും എണ്ണിക്കൊടുത്തൊരാ-
പൈസതന്‍ ബലത്തില്‍ ഞാനൊരു പത്‌നിയായ്‌

ഇത്രനാള്‍ കണ്ണീര്‍ക്കയത്തില്‍
മുങ്ങിത്താണ ഞാന്‍
എന്തിന്‌? ഞാവല്‍പ്പഴത്തിന്‌ ജന്മമേകി
കണ്ണാടിയതില്‍ നോക്കി ഞെട്ടും
മകള്‍ തന്‍ മനസ്സുവായിക്കുവാന്‍
മനഃശാസ്‌ത്രജ്ഞയാവണ്ട

സ്വപ്‌നത്തില്‍ വെളുത്തിടും
തന്‍ മുഖം കണ്ടവള്‍
സംതൃപ്‌തയായങ്ങ്‌ മയങ്ങിടുന്നു
കറുപ്പിനേഴഴകെന്ന്‌ ചൊല്ലിയതാരെന്ന്‌
അമര്‍ഷയായ്‌ പലനേരം ഓര്‍ത്തു പോയെന്നും ഞാന്‍.

വെളുത്തൊരുത്തിയോടൊത്തു പാര്‍ക്കും
സ്വപതിയെ ഓര്‍ത്തൊരാ നേരത്ത്‌
നെഞ്ചം കലങ്ങി ഞാന്‍ ഉച്ചത്തില്‍ ഉരുവിട്ടു
`എന്മകള്‍ ഒരിക്കലും
ഉണരാതിരുന്നെങ്കില്‍...'
ഞാവല്‍പ്പഴം (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
Join WhatsApp News
vayanakkaran 2013-07-26 20:53:26
ഞാവൽ‌പ്പഴം പോലെ
കറുത്തൊരാ കവിതയെ
വായിച്ചു ദു:ഖിക്കുന്നേൻ
വിദ്യാധരൻ 2013-07-28 08:16:14
മനസ്സിന്റെ ഓരോ തരത്തിലുള്ള  ദുഖങ്ങളിൽ ഒന്നിനെ എടുത്തു വായനക്കാരനെ ചിന്തിപ്പിക്ക തക്ക രീതിയിൽ കവയിത്രി ഒരു കവിത മെനഞ്ഞെടുത്തിരിക്കുന്നു.  നൊമ്പരത്തിൽ മുക്കിയെഴുതുന്ന കവിതയ്ക്ക് വൃത്തവും താളവും ലയവും താനേ വന്നെത്തുന്നു. അഭിന്ദനങ്ങൾ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക