Image

ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന കേന്ദ്രത്തിനു 100 ഏക്കര്‍ സ്ഥലം

ചാര്‍ളി പടനിലം Published on 27 July, 2013
ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന കേന്ദ്രത്തിനു 100 ഏക്കര്‍ സ്ഥലം
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്ര നാഴികകല്ലില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട്, ഭദ്രാസനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ പര്യാപ്തമാകാവുന്ന അനന്ത സാധ്യതകളുടെ ആദ്യപടിയായി നൂറെക്കര്‍ സ്ഥലവും അതിമനോഹരമായ അരമന കെട്ടിട സമുച്ചയവും ഇന്ന് സ്വന്തമാക്കി. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്സ്, ഭദ്രാസന സെക്രടറി റവ. ഫാ . ജോയി പൈങ്ങോളില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൂസബിയോസ്സ് ആധാരം ഒപ്പിട്ട് സഭയുടെ സ്വന്തമാക്കി.

ഇപ്പോള്‍ വാങ്ങിയ പുതിയ സ്ഥലത്തുള്ള 7175 സ്‌കയര്‍ ഫീറ്റുള്ള മനോഹരമായ ഇരുനില കെട്ടിട സമുച്ചയം അരമനക്കായി ഉപയോഗിക്കും. വിപുലമായ ഓഫീസ്, 6 ബെഡ് റൂമുകള്‍, ആറ് ബാത്ത് റൂമുകള്‍, തുടങ്ങി എല്ലാ അത്യാധുനിക സൌകര്യങ്ങളോടും കൂടിയതാണ്. 3 ബെഡ്‌റൂമുകളോട് കൂടിയ ഗസ്റ്റു ഹൌസ്, ഹാള്‍ എന്നിവ അടങ്ങുന്ന മറ്റു 2 കെട്ടിടങ്ങളും ഉള്‌പ്പെട്ടതാണ്..

ഭദ്രാസനത്തിനു ഉചിതമായ ഒരാസ്ഥാന സമുച്ചയത്ത്തിനു അനുയോജ്യമായ സ്ഥലം കണ്ടു പിടിയ്ക്കുന്നതിനായി ഭദ്രാസന കൌണ്‍സിലര്‍മാരായ ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം, എല്‍സണ്‍ സാമുവേല്‍ എന്നിവരും, ഫൈനാന്‍സ് കമ്മിറ്റിയില്‍ ജോര്‍ജ്ജ് ഗീവര്‍ഗീസ്സ്, റവ.ഫാ. മാത്യൂസ് ജോര്‍ജ്ജ് എന്നിവരെയും കൌണ്‍സില്‍ ചുമതലപ്പെടുത്തിയിരുന്നു. കൂട്ടായ പ്രവര്‍ത്തനത്തില്‍ മനോജ് മാത്യുവിന്റെ സഹകരണത്തെയും, ഭദ്രാസന അസ്സംബിയേയും, സഹകരിച്ച എല്ലാവരേയും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്!സിയോസ്സ് മാര്‍ യൂസബിയോസ്സ് അഭിനന്ദിച്ചു.

ഭദ്രാസനത്തിന്റെ നാനാമുഖമായ വളര്‍ച്ചക്കും വികസനത്തിനുമായി രൂപകല്പന ചെയ്തിട്ടുള്ള ഹൂസ്റ്റണിലെ 59 നാഷണല്‍ ഹൈവേക്ക് സമീപം സ്വന്തമാക്കിയ 100 ഏക്കറില്‍ പുതിയ ഭദ്രാസന ആസ്ഥാനം, വര്‍ഷങ്ങ
ളായി  അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ വാര്‍ധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി റിട്ടയര്‍മെന്റ് കമ്മ്യുണിറ്റി ഹോം, ഓര്‍ത്തോഡോക്‌സ് ചാപ്പല്‍, സന്യാസ ജീവിതത്തില്‍ താല്പര്യമുള്ള വൈദീകര്‍ക്കയി സമ്പൂര്‍ണ മൊണാസ്ട്രി, വൈദീക പഠന കേന്ദ്രം, ലൈബ്രറി, എന്നിവ ഉള്‌പ്പെടുത്തികൊണ്ട് ഒരു ഓര്‍ത്തഡോക്ള്‍സ് ഗ്രാമം, വളര്‍ന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തില്‍ വളര്‍ത്തേണ്ട ആവശ്യകതയി വെക്കേഷന്‍ കാലഘട്ടങ്ങളില്‍ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം, പ്രീ / പോസ്റ്റ് മാരിറ്റല്‍ കൗന്‍സില്‍ങ് സെന്റര്‍, യുവതീ യുവാക്കള്‍ക്കായുള്ള ഒറിയെറ്റെന്ഷന്‍ സെന്റര്‍, അമേരിക്കയില്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികള്‍ക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെന്‍ഷനില്‍ നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തില്‍ നല്ല കാലാവസ്ഥയില്‍ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം, കോണ്‍ഫ്രന്‍സുകള്‍ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.

മലങ്കര സഭയുടെ ഈ സന്തോഷ ദിനത്തില്‍ മലങ്കര സഭ ഒന്നടംഗം പങ്കു ചേരുന്നു എന്നും ഇതിനു നേത്ര്വത്തം നല്‍കിയ മാര്‍ യൂസബിയോസ്സിനേയും, കൌണ്‌സിലിനെയും, ഭദ്രാസന അസ്സംബ്ലിയേയും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരേയും നിതാന്ദ്യ വന്ദ്യ മഹാ മഹിമശ്രീ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ്സ് ദ്വിദീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു.

ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന കേന്ദ്രത്തിനു 100 ഏക്കര്‍ സ്ഥലം
ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന കേന്ദ്രത്തിനു 100 ഏക്കര്‍ സ്ഥലം
Join WhatsApp News
PT KURIAN 2013-07-27 06:49:50


COMMENDABLE - AN INSPIRATION TO OTHER KERALA BASED CHURCH DENOMINATIONS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക