Image

വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം

Published on 28 July, 2013
വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ കോംപ്രിഹെന്‍സീവ്‌ ഇമിഗ്രേഷന്‍ റീഫോം ബില്ലിനെ സംബധിച്ചു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ പ്രമുഖ ഇന്ത്യന്‍ പ്രവാസി നേതാക്കള്‍ പങ്കെടുത്തു. കോണ്‍സുലേറ്റ്‌ ജെനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌, ഡോ. ദേവയാനി കൊംബ്രാഘടെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്ററും ഫോമാ പോളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ തോമസ്‌ റ്റി ഉമ്മന്‍ , ഐ.എന്‍ ഓസി നേതാവ്‌ ജോസ്‌ ചാരുംമൂട്‌, ഡോ. വര്‍ഗീസ്‌ എബ്രഹാം , അറ്റോര്‍ണി ആനന്ദ്‌ ആഹൂജാ, ഡോ. തോമസ്‌ എബ്രഹാം , യശ്‌ പോള്‍ സോയി തുടങ്ങിയ നിരവധി പേര്‍ സംബധിച്ചു. അമേരിക്കയിലെ സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്‌ അംഗംങ്ങള്‍ എന്നിവരെ സമീപിച്ചു പുതിയ ഇമ്മിഗ്രഷന്‍ ബില്ലിനെ സംബന്ധിച്ച ആശങ്കകള്‍ അറിയിക്കണമെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യോഗത്തെ തുടര്‍ന്ന്‌ ഓ സി ഐ നിബന്ധനകള ലളിതവത്‌ക്കരിക്കുക, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട്‌ വരുവാന്‌ തോമസ്‌ റ്റി ഉമ്മന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ജ്ഞാനേശ്വര്‍ മുലായിയോടു അഭ്യര്‍ത്ഥിച്ചു. പുതിയ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സി ബിഎല്‍.എസ്‌ നിരുത്തരവാദ പരമായ രീതിയിലാണ്‌ പ്രവര്‌ത്തിക്കുന്നത്‌. അവധിക്കാലത്ത്‌ വിസാ ലഭിക്കുവാനുള്ള തടസ്സങ്ങള്‍ ഒന്നൊന്നായി ഏറി വരുന്നു. ഇക്കാര്യം കോണ്‍സുലേറ്റ്‌ ജനറലിനെ തോമസ്‌ റ്റി ഉമ്മന്‍ ധരിപ്പിച്ചു. ജോസ്‌ ചാരുമ്മൂടും തോമസ്‌ റ്റി ഉമ്മനെ പിന്തുണച്ചു സംസാരിച്ചു.
വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം
വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം
വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം
വിസാ സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാന്‍ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിന്‌ നിവേദനം
Join WhatsApp News
thomas koovalloor 2013-07-29 17:10:52
At least Thomas T. Oommen did a good job. Let us see whether it will work or not. If not, we, the Overseas Indians  have to force the incoming Prime Minister to do it wisely so that ordinary people don't have to suffer again. I hope  the majority of the sleeping Hindus will rise up and Narendra Modi will over through the ruling congress government and lead India towards a new dimension.
Thomas Koovalloor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക