Image

മന്ത്രി സഭയില്‍ ചേരാന്‍ താത്‌പര്യമില്ലെന്ന്‌ രമേശ്‌; നിര്‍ണ്ണായക തീരുമാനം ഇന്ന്‌

Published on 28 July, 2013
മന്ത്രി സഭയില്‍ ചേരാന്‍ താത്‌പര്യമില്ലെന്ന്‌ രമേശ്‌; നിര്‍ണ്ണായക തീരുമാനം ഇന്ന്‌
ന്യൂഡല്‍ഹി: സോളാര്‍ സംഭവത്തിലൂടെ പ്രതിഛായ നഷ്‌ടപ്പെട്ട യു.ഡി.എഫ്‌ മന്ത്രിസഭയില്‍ അംഗമാകാന്‍ താത്‌പര്യമില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡ്‌ നേതാക്കളെ അറിയിച്ചു. മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുമ്പാണ്‌ നടന്നതെന്നും ഇപ്പോഴത്തെ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാന്‍ തന്റെ മന്ത്രിസഭാപ്രവേശം കൊണ്ട്‌ സാധിക്കില്ലെന്നും അദ്ദേഹം അഹമ്മദ്‌ പട്ടേലിനെയും മുകുള്‍ വാസ്‌നിക്കിനെയും അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത്‌ മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച്‌ നിര്‍ണായക തീരുമാനം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി കൈക്കൊള്ളും. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി.

തന്റെ മന്ത്രിസഭാപ്രവേശവും സോളാറിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയും രണ്ടാണെന്നും അത്‌ കൂട്ടിക്കുഴയ്‌ക്കാനാവില്ലെന്നുമാണ്‌ രമേശ്‌ നേതാക്കളെ അറിയിച്ചത്‌.

രമേശിന്‌ ആഭ്യന്തരവകുപ്പ്‌ നല്‍കാന്‍ എ വിഭാഗം പൂര്‍ണസമ്മതം പ്രകടിപ്പിച്ചിട്ടില്ല. ആഭ്യന്തരം നല്‍കാന്‍ എ വിഭാഗവും മുഖ്യമന്ത്രിയും സന്നദ്ധമായാല്‍ മാത്രമേ അദ്ദേഹം മന്ത്രിസഭയില്‍ എത്തുകയുള്ളൂ. മുഖ്യമന്ത്രി തിങ്കളാഴ്‌ച കോണ്‍ഗ്രസ്‌ നേതൃത്വവുമായും സോണിയാഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചകളിലേ ഇത്‌ സംബന്ധിച്ച്‌ തീരുമാനമാകൂ. രമേശ്‌ മന്ത്രിയാകണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ്‌ അധ്യക്ഷയുടേതാകും.
Join WhatsApp News
Gee Jay 2013-07-28 18:51:49
It is shocking to note, MLAs are bargaining for portfolios.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക