Image

ബിര്‍ക്കിന്‍ ഹെഡ്‌ഡില്‍ സംയുക്‌ത തിരുനാള്‍ ഒക്‌ടോബര്‍ 9-ന്‌

Published on 05 October, 2011
ബിര്‍ക്കിന്‍ ഹെഡ്‌ഡില്‍ സംയുക്‌ത തിരുനാള്‍ ഒക്‌ടോബര്‍ 9-ന്‌
ലിവര്‍പൂള്‍: സെന്റ്‌ ജോസഫ്‌ ആര്‍സി സെന്റര്‍ വിറാലിന്റെ മധ്യസ്‌ഥനായ വിശുദ്ധ യൗസേഫ്‌ പിതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്‌ത തിരുനാള്‍ ഒന്‍പത്‌ ഞായറാഴ്‌ച ആഘോഷിക്കും.

അപ്‌ടന്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ നടക്കുന്ന ജപമാലാ സമര്‍പ്പണ സമാപനത്തിനും തുടര്‍ന്ന്‌ നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്‌ക്കും പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.

ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ജപമാലാ സമര്‍പ്പണം, നൊവേന, 3.30ന്‌ ഫാ. പോള്‍ പൂവത്തിങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. ഫിലിപ്‌ കുഴിപ്പറമ്പില്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. അഞ്ചിന്‌ പ്രദക്ഷിണം, വാഴ്‌വ്‌. തുടര്‍ന്ന്‌ നേര്‍ച്ച വിളമ്പ്‌. അടിമ വയ്‌ക്കുന്നതിനും കഴുന്ന്‌ എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ഏഴിന്‌ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം. ഉദ്‌ഘാടനം ഫാ. നിക്കോളാസ്‌ കെന്‍. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ക്കു ശേഷം ഫാ. പോള്‍ പൂവത്തിങ്കലിന്റെ ഭക്‌തിഗാനമേളയോടു കൂടി തിരുനാള്‍ സമാപിക്കുമെന്ന്‌ ഷൂസ്‌ബറി രൂപതാ സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജിത്ത്‌: 01512002933, പൗലോസ്‌: 015115122871 ജോര്‍ജ്‌: 07411456111
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക