Image

ഫിലഡല്‍ഫിയയില്‍ ചതയ നക്ഷത്ര പൂജ

അനു രാജ് Published on 29 July, 2013
ഫിലഡല്‍ഫിയയില്‍ ചതയ നക്ഷത്ര പൂജ
ഫിലഡല്‍ഫിയ: ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ മന്ദിരത്തില്‍ വച്ച് പ്രതിമാസ ചതയ നക്ഷത്ര പൂജ ജൂലൈ 25 നു ആരംഭിച്ചു . ശ്രീമദ്‌സച്ചിദാനന്ദ സ്വാമികള്‍ പൂജക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു . ശ്രീ നാരായണ ഗുരുദേവന്റെ ജന്മ നക്ഷത്രമായ ചതയം നാളിന് രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്ന പ്രതിമാസ പൂജയെ കുറിച്ചും ഗുരുദേവ സന്ദേശ പ്രചരണത്തെ കുറിച്ചും സ്വാമികള്‍ സംസാരിച്ചു . വരും മാസങ്ങളില്‍ എല്ലാ ചതയ നാളിലും ഫിലഡല്‍ഫിയ ശ്രീ നാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചതയദിന പൂജ നടത്തുന്നതാണ് .അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കല്ലുവിള വാസുദേവന്‍ ആശംസ പ്രസംഗം നടത്തി. ഓഗസ്റ്റ് മാസം 29 , 30 , 31 തീയതികളില്‍ ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ വച്ച് ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ നയിക്കുന്ന ' ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ' എന്ന ആത്മീയ യജ്ഞത്തിനു എല്ലാ സുമനസ്സുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു .

ഫിലഡല്‍ഫിയയില്‍ ചതയ നക്ഷത്ര പൂജഫിലഡല്‍ഫിയയില്‍ ചതയ നക്ഷത്ര പൂജഫിലഡല്‍ഫിയയില്‍ ചതയ നക്ഷത്ര പൂജ
Join WhatsApp News
murali vengassery 2013-07-29 23:23:05
അമേരിക്കയിൽ  ആദ്യമായി  ഒരു  ഗുരുദേവ  മന്ദിരം  ആരംഭിച്ചത്  ഫിലടെൽഫിയയായിൽ  ആണ് ..ശ്രീമത്  സച്ചിദാനന്ദ  സ്വാമികൾ  നയിക്കുന്ന  ദിവ്യ  പ്രബോധനനവും  ധ്യാനവും  മറ്റൊരു  നാഴികക്കല്ലാകും ..
murali vengassery 2013-07-29 23:24:09
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക