Image

ദുബായ്‌ രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഏഴ്‌ മുതല്‍

Published on 05 October, 2011
ദുബായ്‌ രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഏഴ്‌ മുതല്‍
ദുബായ്‌: ദുബായ്‌ രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഏഴ്‌ മുതല്‍ 4 വരെ ദുബായില്‍ നടക്കും. ചലച്ചിത്രോല്‍സവ(ഡിഫ്‌)ത്തിന്‌ 106 രാജ്യങ്ങളില്‍ നിന്നുള്ള 1760 ചിത്രങ്ങളുടെ എന്‍ട്രികള്‍ ലഭിച്ചു.ഇതില്‍ 160 ചിത്രങ്ങളുമായി ഇന്ത്യയാണു മുന്നില്‍. 109 ചിത്രങ്ങളുമായി ഫ്രാന്‍സാണ്‌ രണ്ടാമത്‌. ഇറാനില്‍ നിന്ന്‌ 106 എന്‍ട്രികള്‍ ലഭിച്ചുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്‌. ഹ്രസ്വ, ഫീച്ചര്‍, ഡോക്യുമെന്ററി വിഭാഗങ്ങളിലായി ആയിരത്തിലേറെ ചിത്രങ്ങളുണ്ടാകും. ഡിസംബര്‍ ഏഴ്‌ മുതല്‍ 14 വരെയാണ്‌ മേഖലയിലെ ഏറ്റവും വലിയ ചലച്ചിത്രോല്‍സവം.

ആതിഥേയരായ യുഎഇയുടെ 71 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മുന്‍വര്‍ഷങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുഎഇ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹ്‌ര്‍ ഇമിറാത്തി, മുഹ്‌ര്‍ അറബ്‌, മുഹ്‌ര്‍ ഏഷ്യ-ആഫ്രിക്ക വിഭാഗങ്ങളിലുള്ള മല്‍സരവും മേളയുടെ പ്രത്യേകതയാണ്‌.

എല്ലാ വിഭാഗങ്ങളിലും ഡിഫ്‌ പുലര്‍ത്തിയ മികവിന്റെ അടിസ്‌ഥാനത്തില്‍ ഐഎസ്‌ഒ 9001:2008 അംഗീകാരം ലഭിച്ചിരുന്നു.
ദുബായ്‌ രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഏഴ്‌ മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക