Image

മന്ത്രിസഭയ്‌ക്കെതിരായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നു സീറോ മലബാര്‍ സഭ

Published on 30 July, 2013
 മന്ത്രിസഭയ്‌ക്കെതിരായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നു സീറോ മലബാര്‍ സഭ
കൊച്ചി: സീറോ മലബാര്‍ സഭ കേരള മന്ത്രിസഭയ്‌ക്കെതിരായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നു സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും കൂരിയ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രസ്താവിച്ചു. ഈ വിഷയത്തെപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ
സഭാ വക്താവ്
കൊച്ചി: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സീറോമലബാര്‍ സഭ. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി  മാറിയിരിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.‘ ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍’ എന്ന തലക്കെട്ടില്‍വന്ന ലേഖനത്തില്‍ ആണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി നിരപരാധിയാണ്. എന്നാല്‍ ഇത് ഒരു വിശ്വാസം മാത്രമാണ്. ഓഫീസിലുള്ളവര്‍ തെറ്റ് ചെയ്താല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദി. ഭരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും തേലക്കാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ കാരണം അദ്ദേഹത്തിന്‍്റെ സ്വകാര്യ വസതിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. മാര്‍പാപ്പയുടെ സ്വകാര്യ വസതിയിലെ വേലക്കാരനായ ബട്ലര്‍ വത്തിക്കാന്‍്റെ രഹസ്യരേഖകള്‍ ചിലര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്നായിരുന്നു ആരോപണം.
സോളാര്‍തട്ടിപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദം സൃഷ്ടിച്ചിരിക്കെ  സഭ ആദ്യമായാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
Join WhatsApp News
andrews millennium bible 2013-07-31 11:26:39
take care of the big beam in your eye before you try to remove the fine hair from the eyes of politics!!!!!!!
all religion is corrupted like politics. There are around 3 thousand christian denominations, why?.None of the tell the trueth. All are corrupt and exploit the ignorent faithfuls. The leaders become rich and lead a royal life !!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക