Image

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2011
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള ഹെറിറ്റേജ്‌ പാര്‍ക്കിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗാന്ധിജയന്തി ദിനത്തില്‍ പുഷ്‌പാര്‍ച്ചനയും ഉപവാസവും നടത്തി.

അഹിംസയുടേയും സത്യത്തിന്റേയും പാതയിലൂടെ ലോകജനതയെ നന്മയിലേക്ക്‌ നയിച്ച മഹാത്മാവിന്റെ പാത നമ്മള്‍ ഓരോരുത്തരും പിന്തുടരണമെന്നും മറ്റുള്ളവരിലേക്ക്‌ പകരണമെന്നും പ്രസിഡന്റ്‌ സതീശന്‍ നായര്‍ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.

തദവസരത്തില്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു, എക്‌സി. വൈസ്‌ പ്രസിഡന്റുമാരായ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, സാല്‍ബി ചേന്നോത്ത്‌, ജോര്‍ജ്‌ പണിക്കര്‍, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ്‌ പാലമലയില്‍, സജി തോമസ്‌, സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ബാബു മാത്യു, മറ്റ്‌ കമ്മിറ്റിയംഗങ്ങളായ വര്‍ഗീസ്‌ മാളിയേക്കല്‍, ജോഷി വള്ളിക്കളം, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ലൂയി ചിക്കാഗോ തുടങ്ങി മറ്റ്‌ നിരവധി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക