Image

വാഷിങ്ങ്ടണില്‍ വിദ്യാരംഭം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നു.

ഡോ.മുരളീരാജന്‍ Published on 06 October, 2011
വാഷിങ്ങ്ടണില്‍ വിദ്യാരംഭം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നു.

വാഷിങ്ങ്ടണ്‍ ഡി.സി: അക്ഷര ലോകത്തേക്ക് പിച്ചവെച്ചെത്തുന്ന വാഷിംങ്ങ്ടണിലെ കുരുന്നുകള്‍ക്കായി, ഒക്‌ടോബര്‍ 8-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് മേരിലാന്‍ഡിലെ മുരുകന്‍ ക്ഷേത്രത്തിലെ അങ്കണത്തില്‍ വച്ച് വിദ്യാരംഭത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നതായിരിക്കും. വാഷിങ്ങ്ടണ്‍ മെട്രോ പ്രദേശത്തെ മുതിര്‍ന്ന ഗുരുക്കന്‍മാരും, അദ്ധ്യാത്മിക ആചാര്യന്‍മാരും, ജ്ഞാനോദയത്തിന്റെ ആരംഭമായി കുട്ടികളെ ആദ്യക്ഷരം അരിയില്‍ എഴുതിക്കും.

വാഷിങ്ങ്ടണിലെ ഹിന്ദുസംഘടനകളായ നായര്‍ സമാജം ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ (എന്‍എസ്ജി.ഡബ്ലൂ), ശ്രീനാരായണ മിഷന്‍ സെന്റര്‍ (എസ്എന്‍എംസി)നമ്പൂതിരി സഭ, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ), സംഘടിപ്പിച്ചിരിക്കുന്ന ഈ വിദ്യാരംഭ ചടങ്ങ്, വാഷിങ്ങ്ടണില്‍ രണ്ടാം പ്രാവശ്യമാണ് നടക്കുന്നത്.

എഴുത്തിനിരുത്തില്‍ കുട്ടികളെ പങ്കു ചേര്‍ക്കാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ , രാവിലെ തന്നെ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് രക്ഷിതാക്കള്‍ക്ക് തത്സമയം ഇമെയില്‍ ചെയ്യാനും ഇതിന്റെ സംഘാടകര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദ്യാരംഭ ചടങ്ങിനു ശേഷം ക്ഷേത്രാങ്കണത്തില്‍ തന്നെ ഉച്ചഭക്ഷണത്തിനും മറ്റും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ഈ പരിപാടികളോടൊപ്പം തന്നെ നവരാത്രിയുടെ പ്രാധാന്യത്തെ പ്രതിപാദിക്കുന്ന കലാപരിപാടികളും അവതരിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക.

മനോജ് ശ്രീനിലയം - 240-715-2517
രാമു അറുമുഖം - 301-758-0991
നാരായണന്‍ കുട്ടി മേനോന്‍ - 240-543-9579
ശ്രീജിത്ത് നായര്‍ - 717-592-1166
അരുണ്‍ രഘു- 301-518-6706
വാഷിങ്ങ്ടണില്‍ വിദ്യാരംഭം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക