Image

ന്യൂജേഴ്‌സിയില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

സജി കീക്കാടന്‍ Published on 06 October, 2011
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

എഡിസണ്‍ : സംസ്‌കാരിക തനിമ വിളിച്ചോതി ന്യൂജേഴ്‌സിയില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ഈസ്റ്റ് ബ്രണ്‍സ് വിക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ ഓണാസദ്യയോടെ ആരംഭിച്ച പ്രോഗ്രാമിനെ തുടര്‍ന്ന് മാവേലി മന്നനെ സ്റ്റേജിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ കലാകാരന്‍മാരുടെ പ്രോഗ്രാമിനെ തുടര്‍ന്ന് റഹ്മാന്‍ -വീനീത് ശ്രീനിവാസന്‍ ടീമന്റെ കലാപരിപാടികള്‍ അരങ്ങേറി. പ്രസിഡന്റ് സജി പോള്‍ , സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജയപ്രകാശ്, സോഫി വില്‍സണ്‍ , സ്വപ്നാ രാജേഷ്, അലക്‌സ് മാത്യൂ, സോമന്‍ തോമസ്, നീനാ ഫിലിപ്പ്, കെവിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സാംസ്‌കാരിക-സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.റെജി ജോര്‍ജ്, റെയ്‌ന സാമുവേല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.

സജി കീക്കാടന്‍ -207-341-5534
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം വര്‍ണ്ണാഭമായിന്യൂജേഴ്‌സിയില്‍ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക