Image

സ്വാഗതം, ഷിക്കാഗോയിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2011
സ്വാഗതം, ഷിക്കാഗോയിലേക്ക്‌
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ, അമേരിക്കന്‍ കുടിയേറ്റചരിത്രത്തില്‍ ആദ്യമായിനടക്കുന്ന മലയാളി പ്രൊഫഷണലുകളുടെ സംഗമത്തിന്‌ ഷിക്കാഗോയിലേക്ക്‌ സ്വാഗതം. ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' പദ്ധതിയുടെ ഭാഗമായി ഫോമയും, പത്തില്‍പ്പരം മലയാളി പ്രൊഫഷണല്‍ സംഘടനകളും സംയുക്തമായി ഷിക്കാഗോയിലെ ഒഹയര്‍ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ഷെറോട്ടണ്‍ ഗേറ്റ്‌ വേയില്‍ വെച്ച്‌ നടത്തുന്ന ഏകദിന കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന്‌ കോണ്‍ഫറന്‍സിന്റെ മുഖ്യരക്ഷാധികാരി സ്റ്റാന്‍ലി കളരിക്കമുറി, സ്വാഗതസംഘം ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, രക്ഷാധികാരി ഇമ്മാനുവേല്‍ ആന്റണി, കോ-ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു.

തികച്ചും സൗജന്യമായി നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ www.fomaa.com വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. ജൂണ്‍ 11-ന്‌ രാവിലെ 9 മണിക്ക്‌ പ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി ഷെറോട്ടണ്‍ ഗേറ്റ്‌ വേയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുമായി ആശയവിനിമയത്തിന്‌ എത്തിച്ചേരും. തുടര്‍ന്ന്‌ ഉദ്‌ഘാടനവും, നാലുമണിവരെ നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സും ആരംഭിക്കുമെന്ന്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റുകൂടിയായ സ്റ്റാന്‍ലി കളരിക്കമുറി അറിയിച്ചു.

അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. നരേന്ദ്രകുമാര്‍, ജോണ്‍ ടൈറ്റസ്‌, ഡോ. ജാവേദ്‌ ഹസ്സന്‍, ഡോ. ശ്രീധര്‍ കാവില്‍, ഡോ. ടോജോ തച്ചങ്കരി, ഡോ. ആന്‍ കാലായില്‍, ഡോ. സുരേഷ്‌ കുമാര്‍, ഡോ. രാം ചീരത്ത്‌, വര്‍ഗീസ്‌ ചാക്കോ, ഡോ. സോളിമോള്‍ കുരുവിള, ഡോ. വിനോദ്‌ തോമസ്‌, ആന്റണി സത്യദാസ്‌, ഡോ. അരവിന്ദ്‌ പിള്ള, ജോര്‍ജ്‌ ജോസഫ്‌, ടിസ്സി ഞാറവേലില്‍, ജോര്‍ജ്‌ നെല്ലാമറ്റം, വിന്‍സണ്‍ പാലത്തിങ്കല്‍, സന്തോഷ്‌ കുര്യന്‍, പി.എസ്‌. നായര്‍ തുടങ്ങിയവര്‍ വിവിധ പാനല്‍ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ ഫോമയുടെ റീജിയന്‍ വൈസ്‌ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ പീറ്റര്‍ കുളങ്ങര അറിയിച്ചു. നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായി നടക്കുന്ന ഈ പ്രഫഷണല്‍ കൂട്ടായ്‌മ നോര്‍ത്ത്‌ അമേരിക്കയിലേയും, കേരളത്തിലേയും മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്ന `മനസ്സുകള്‍ തമ്മിലൊരു പാലം' തീര്‍ക്കുവാനും അതുവഴി, വിജ്ഞാനം പങ്കുവെയ്‌ക്കാനും സാധ്യതകളുടെ വന്‍ വാതിലുകള്‍ തുറക്കുമെന്നും രക്ഷാധികാരിയും ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ ഇമ്മാനുവേല്‍ ആന്റണി, കോണ്‍ഫറന്‍സിന്റെ കോ-ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്റ്റാന്‍ലി കളരിക്കമുറി (847 877 3316), പീറ്റര്‍ കുളങ്ങര (847 951 4476), ഇമ്മാനുവേല്‍ ആന്റണി (630 937 6519), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402) എന്നിവരുമായി ബന്ധപ്പെടുക.
സ്വാഗതം, ഷിക്കാഗോയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക