Image

ഭര്‍ത്താവിനെ തീവ്രവാദിയാക്കുന്നു: സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ

Published on 06 October, 2011
ഭര്‍ത്താവിനെ തീവ്രവാദിയാക്കുന്നു: സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ
അഹമദാബാദ്‌: തന്റെ ഭര്‍ത്താവിനെ തീവ്രവാദിയോടെന്ന പോലെയാണ്‌ അധികൃതര്‍ പെരുമാറുന്നതെന്ന്‌ മുതിര്‍ന്ന ഐ.പി.എസ്‌ ഓഫീസറായ സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്‌ പറഞ്ഞു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‌ ഇവര്‍ പരാതി നല്‍കി.

ഗുജറാത്ത്‌ മുഖ്യമന്ത്രി മോഡിക്കെതിരെ വ്യാജ സത്യവാങ്‌മൂലം നല്‍കാന്‍ പൊലീസ്‌ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ്‌ കഴിഞ്ഞ മാസം മുതര്‍ന്ന ഐ. പി. എസ്‌ ഓഫീസറായ സഞ്‌ജീവ്‌ ഭട്ടിനെ അറസ്റ്റ്‌ ചെയ്‌തത്‌.

ഭര്‍ത്താവിന്‌ ജാമ്യം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിക്കുന്നു.മറ്റ്‌ കുറ്റവാളികളോടൊപ്പം മതിയായ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ്‌ ഭട്ടിനെ താമസിപ്പിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക