Image

കേരളത്തിലെ മദ്യപാനികള്‍ക്ക്‌ ഇനി ക്യൂ നിന്ന്‌ വിഷമിക്കേണ്ട

എബി മക്കപ്പുഴ Published on 04 August, 2013
കേരളത്തിലെ മദ്യപാനികള്‍ക്ക്‌ ഇനി ക്യൂ നിന്ന്‌ വിഷമിക്കേണ്ട
ഡാലസ്‌: കേരളത്തിലെ മദ്യപാനികള്‍ക്ക്‌ ഇനിയും ബിവറേജസ്‌ ഔട്‌ലെറ്റുകളില്‍ ക്യൂ നിന്ന്‌ വിഷമിക്കേണ്ട. ഇതാ കേരള സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക്‌ മദ്യം വില്‍ക്കാന്‍ അനുമതി നല്‌കു.ന്നു. അതിന്റെ മുന്നോടിയായി തിരുവനന്തപുരത്ത്‌ ഒരു സെല്‍ഫ്‌ സര്‍വീസ്‌ എ.സി ഔട്ട്‌ലെറ്റ്‌ തുറക്കപ്പെട്ടു. കൊച്ചിയിലും കോഴിക്കോട്ടും ഇതേ രീതിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉടനെ തുറന്നു പ്രവത്തേിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ വഷേങ്ങളില്‍ ഉയര്‍ന്ന വിലയുള്ള മദ്യത്തിന്റെ വിലപ്പന നന്നേ കുറവായിരുന്നു. ഇതിന്റെ കാരണം സമ്പന്നമരായ കുടിയന്മാര്‌ക്ക്‌ ബിവറേജസ്‌ ഔട്‌ലെറ്റുകളില്‍ ക്യൂ നില്‌ക്കുവാനുള്ള ലജ്ജയാണ്‌ കാരണമെന്ന്‌ ബിവറേജസ്‌ വകുപ്പ്‌ വിലയിരുത്തിയതിനെ തുടന്നാണ്‌ സൂപ്പര്‍മാര്‍ക്കറ്റ്‌ എന്ന ആശയം ഉടലെടുത്തത്‌.

തിരുവനന്തപുരത്ത്‌ ഉള്ളൂരിലാണ്‌ ബിവിറേജ്‌സ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള ആദ്യ സെല്‍ഫ്‌ സര്‍വീസ്‌ എ.സി ഔട്ട്‌ ലെറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌.

500 രൂപയ്‌ക്ക്‌ മുകളിലുള്ള റമ്മും, വൈനും 600 രൂപയ്‌ക്ക്‌ മുകളിലുള്ള ബ്രാന്‍ഡി, വിസ്‌കി, വോഡ്‌ക തുടങ്ങിയവയും 100 രൂപയ്‌ക്കു മുകളിലുള്ള ബിയറും ഇവിടെ കിട്ടും. ഇവിടെ മറ്റു ബിവറേജസ്‌ ഔട്‌ലെറ്റുകളില്‍ നടന്നു വരുന്ന മദ്യ വില്‍പ്പനയെക്കാള്‍ മൂന്നിരട്ടിയാണെന്നാണ്‌ ദൈനംദിന വില്‌പ്പന റിക്കാര്‍ഡുകള്‍ കാട്ടുന്നത്‌.
കേരളത്തിലെ മദ്യപാനികള്‍ക്ക്‌ ഇനി ക്യൂ നിന്ന്‌ വിഷമിക്കേണ്ട
Join WhatsApp News
Jack Daniel 2013-08-04 19:19:49
I think they should start home delivery.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക