Image

ക്രൈസ്തവ ദേവാലയത്തില്‍ ഇഫ്താര്‍ വിരുന്ന്

Published on 05 August, 2013
ക്രൈസ്തവ ദേവാലയത്തില്‍ ഇഫ്താര്‍ വിരുന്ന്
എടക്കര:ബിഷപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് നല്‍കി. മാമാങ്കര സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് പരിപാടി നടന്നത്. മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. മതങ്ങള്‍ നോമ്പാചരണത്തിന് പ്രേരിപ്പിക്കുന്നത് മനുഷ്യരെ ശുദ്ധീകരിക്കുന്നതിനും സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ അവരെ മാറ്റിയെടുക്കാനുമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ജസീറലി സഖാഫി, വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് പുളിക്കല്‍, ജലീല്‍, ബാബു ഷെരീഫ്, കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, കെ.ആര്‍. ഭാസ്‌കരന്‍ പിള്ള, ഫാ. ജയിംസ് കുറ്റിമാക്കല്‍, തങ്കച്ചന്‍ ചെരിവ്പുരയിടം, സി.എച്ച്. സലാഹുദ്ദീന്‍, പി.പി. തോമസ്, മത്തായി പ്ലാത്തോട്ടത്തില്‍, ടി.പി. ജോര്‍ജ്, വി.പി. മത്തായി, ഫാ. റോയി വലിയപറമ്പില്‍, തോമസ് കുരുകുഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ദേവാലയത്തില്‍ ഇഫ്താര്‍ വിരുന്ന്
Join WhatsApp News
josecheripuram 2013-08-06 07:59:32
No religion ever said to hate anyone.People who handle the religion and the believers for their existence manipulate the ignorant believers in to religious fanatics.Religious leaders should take steps like this to promote religious harmony.Good example.Congrts.
Thomas T Oommen, President ICF 2013-08-06 08:51:40

His Grace Dr. Joseph Mar Thomas Metropolitan is a true spiritual leader whose words and deeds inspire us all. May God continue to bless his ministry.


Jack Daniel 2013-08-06 08:59:40
I am a spiritual leader too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക